advertisement

യാത്രക്കാർക്കായി പുസ്തകക്കൂട്: വായനശാല കൂട്ടായ്മയുടെ മാതൃകാപരമായ പദ്ധതിക്ക് കണ്ണൂരിൽ തുടക്കം

Last Updated:

വായന യാത്രക്കാരിലേക്ക് കൂടി എത്തിക്കുക ലക്ഷ്യമിട്ട് പുസ്തകക്കൂട്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ഡിപ്പോയില്‍ നടന്നു. പുത്തന്‍ ആശയം ഘട്ടംഘട്ടമായി മറ്റു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനുകളിലേക്കും എത്തിക്കും.

കണ്ണൂര്‍ ഡിപ്പോയിലെ പുസ്തകക്കൂടിൽ നിന്ന് യാത്രക്കാർ പുസ്തകം വായിക്കുന്നു 
കണ്ണൂര്‍ ഡിപ്പോയിലെ പുസ്തകക്കൂടിൽ നിന്ന് യാത്രക്കാർ പുസ്തകം വായിക്കുന്നു 
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെയും സുഹൃത്തുക്കളുടെയും സാംസ്‌കാരിക സംഘടനയായ വായനശാല 'പുസ്തകക്കൂട്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ഡിപ്പോയില്‍ നടന്നു. സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. അവനവന്‍ എന്ന ബോധത്തില്‍നിന്ന് സമൂഹത്തെയാകെ നന്മയിലേക്കും സര്‍ഗസംവാദങ്ങളിലേക്കും കൈപിടിച്ചുയര്‍ത്താന്‍ പുസ്തകക്കൂടുകള്‍ക്കാകുമെന്നും ഇത് കേരളസമൂഹത്തിനാകെ മാതൃകയാണെന്നും അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കേരളത്തിൽ ഉടനീളമുള്ള കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയാണ് വായനശാല. വായന യാത്രക്കാരിലേക്കു കൂടി എത്തിക്കുകയാണ് 'പുസ്തകക്കൂടി'ൻ്റെ ലക്ഷ്യം. ബസ് കാത്തിരിപ്പ് സമയം കൂടുകളിലെ പുസ്തകമെടുത്ത് വായിക്കാം. വായന കഴിഞ്ഞ് തിരികെ വെക്കാം. യാത്ര കാത്തിരിക്കുന്ന സമയത്തെ സര്‍ഗാത്മകമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന പുത്തന്‍ ആശയം ഘട്ടംഘട്ടമായി മറ്റു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഇ. ബീന, കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. വിജയന്‍, വായനശാല സാംസ്‌കാരിക കൂട്ടായ്മ സെക്രട്ടറി കെ. പ്രദീപ് കുമാര്‍, ജോ. സെക്രട്ടറി പി.കെ. ഷൈനി, വി.കെ. മനോജ്, സുനില്‍ കോങ്ങാട്, സന്ദീപ് മാവില എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
യാത്രക്കാർക്കായി പുസ്തകക്കൂട്: വായനശാല കൂട്ടായ്മയുടെ മാതൃകാപരമായ പദ്ധതിക്ക് കണ്ണൂരിൽ തുടക്കം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement