advertisement

വനിതകൾക്ക് സുസ്ഥിര വരുമാനം; ജില്ലയിൽ കുടുംബശ്രീ 'മീറ്റ് പോയിൻ്റ്' സംരംഭങ്ങൾക്ക് തുടക്കം

Last Updated:

ഭക്ഷ്യ വിഭവങ്ങളുമായി കുടുംബശ്രീയുടെ ടേക്ക് എവേ കൗണ്ടറുകൾ. പദ്ധതി പൂർത്തിയാക്കുന്നതോടെ ഇരുനൂറിലേറെ വനിതകൾക്ക് സുസ്ഥിരതൊഴിലും വരുമാനവും ലഭ്യമാകും.

കുടുംബശ്രീയുടെ ടേക്ക് എവേ കൗണ്ടർ
കുടുംബശ്രീയുടെ ടേക്ക് എവേ കൗണ്ടർ
രുചിയൂറും ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്നതിന് കുടുംബശ്രീയുടെ 'മീറ്റ് പോയിൻ്റ്' ടേക്ക് എവേ കൗണ്ടറുകൾ ജില്ലയിൽ പ്രവർത്തിച്ചു തുടങ്ങി. പ്രഭാത ഭക്ഷണം, രാത്രിഭക്ഷണം, ലഘുഭക്ഷണങ്ങൾ എന്നിവയാണ് ഇതുവഴി ലഭ്യമാവുക.
കേരള ചിക്കൻ്റെ ബ്രോസ്റ്റഡ് ചിക്കൻ, ചിക്കൻ നഗ്ഗെറ്റ്സ്, ചിക്കൻ കബാബ്, ചിക്കൻ മോമോസ്, ചിക്കൻ സമൂസ, ചിക്കൻ 65, ചിക്കൻ ലോലിപോപ്, ചിക്കൻ ബ്രീഡഡ് പോപ്സ്, ചിക്കൻ മീറ്റ് ബോൾസ് എന്നിങ്ങനെ വിവിധ ചിക്കൻ വിഭവങ്ങളും ലഭിക്കും.
ഭക്ഷ്യവിഭവങ്ങളുടെ ഗുണമേൻമ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലടക്കം ഏകീകൃകത മാതൃകയിലാണ് സംരംഭം പ്രവർത്തിക്കുന്നത്. കുടുംബശ്രീ കഫേ/കാൻ്റീൻ യൂണിറ്റുകൾക്ക് ഒരു സ്ഥിരവരുമാന മാർഗം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് പദ്ധതിയുടെ തുടക്കം. ടേക്ക് എവേ കൗണ്ടറുകൾ എല്ലായിടത്തും പൂർത്തിയാകുന്നതോടെ ഇരുനൂറിലേറെ വനിതകൾക്ക് സുസ്ഥിരതൊഴിലും വരുമാനവും ലഭ്യമാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വനിതകൾക്ക് സുസ്ഥിര വരുമാനം; ജില്ലയിൽ കുടുംബശ്രീ 'മീറ്റ് പോയിൻ്റ്' സംരംഭങ്ങൾക്ക് തുടക്കം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement