advertisement

പൊന്ന്യം ഏഴരക്കണ്ടം വീണ്ടും അങ്കത്തട്ടായി; പൊന്ന്യത്തങ്കം 11-ാം എഡിഷന് ആവേശകരമായ തുടക്കം

Last Updated:

കതിരൂര്‍ ഗുരുക്കളും ഒതേനനും അങ്കം വെട്ടി മരിച്ചുവീണ പൊന്ന്യം ഏഴരക്കണ്ടത്ത് 'പൊന്ന്യത്തങ്കത്തിൻ്റെ 11-ാമത് എഡിഷന് തുടക്കിമിട്ടു. ഫെബ്രുവരി 16 മുതല്‍ 22 വരെയാണ് കളരി മാമാങ്കം.

പൊന്ന്യത്തങ്കത്തിലെ ഉദ്ഘാടന വേളയിലെ കളരിപ്പയറ്റ് 
പൊന്ന്യത്തങ്കത്തിലെ ഉദ്ഘാടന വേളയിലെ കളരിപ്പയറ്റ് 
വടക്കന്‍ പാട്ടിലെ വീരയോദ്ധാക്കളായ തച്ചോളി ഒതേനനും കതിരൂര്‍ ഗുരുക്കളും അങ്കം വെട്ടി മരിച്ചുവീണ പൊന്ന്യം ഏഴരക്കണ്ടത്തില്‍ 'പൊന്ന്യത്തങ്ക'ത്തിന് തിരിതെളിഞ്ഞു. കേരള ഫോക് ലോര്‍ അക്കാദമി, കതിരൂര്‍ ഗ്രാമ പഞ്ചായത്ത്, പാട്യം ഗോപാലന്‍ സ്മാരക വായനശാല പുല്ലോടി എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന പൊന്ന്യത്തങ്കം നിയമസഭ സ്പീക്കര്‍ അഡ്വ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. പൊന്ന്യത്തങ്കം എന്ന വാക്ക് ലോകശ്രദ്ധയിലേക്ക് വളര്‍ന്നുവെന്നും കളരി അക്കാദമി വരുന്നതോടെ നാടിൻ്റെ സമഗ്ര വികസനത്തിന് മുതല്‍ക്കൂട്ട് ആവുമെന്നും ഉദ്ഘാടന വേളയില്‍ സ്പീക്കര്‍ പറഞ്ഞു.
കണ്ണൂര്‍ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര കോടിയേറ്റം നടത്തി. കതിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി പി സുജയ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ എ പ്രദീപ് കുമാര്‍, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്‍ അനൂപ്, കേരള ഫോക് ലോര്‍ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം മിനി പ്രസാദ്, കതിരൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എ സജേഷ്, കേരള ഫോക് ലോര്‍ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി പി ലവ് ലിന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എന്‍ പി വിനോദ് കുമാര്‍, എ വാസു, സജ്ജീവ് മാറോളി, സത്യലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
advertisement
തുടര്‍ന്ന് അങ്കത്തട്ടില്‍ തിരുവങ്ങാട് സി.വി.എന്‍. കളരി സംഘം, ഗജനാക കളരി, തിരുവനന്തപുരം മാരുതി കളരി സംഘം, മലപ്പുറം എപിഎം കളരി സംഘം എന്നിവ അവതരിപ്പിക്കുന്ന കളരി അഭ്യാസ പ്രകടനവും പൂരക്കളിയും കലാമത്സരമായി കൈകൊട്ടിക്കളിയും അരങ്ങേറി. തുടര്‍ന്ന് ഇതര സംസ്ഥാന ആയോധനാ കലാരൂപമായ 'താംഗ് അഹം യനബ', അനാര്‍ക്കലി മരയ്ക്കാര്‍ ലൈവ് ഷോയും നടന്നു.
വര്‍ഷാ വര്‍ഷം നടത്തിവരുന്ന പൊന്ന്യത്തങ്കത്തിൻ്റെ 11-ാമത് എഡിഷനാണ് തുടക്കിമിട്ടത്. കുംഭം 10,11 തീയതികള്‍ ഉള്‍പ്പെടെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സാംസ്‌കാരിക ഉത്സവം നടക്കും. ഫെബ്രുവരി 16 മുതല്‍ 22 വരെയാണ് പൊന്ന്യത്തങ്കം. പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 20 ന് പൊന്ന്യം കളരി അക്കാദമി ആന്‍ഡ് മ്യൂസിയം ഉള്‍പ്പെടുന്ന 25 കോടി രൂപയുടെ സാംസ്‌കാരിക പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 22ന് സമാപന ദിനം വരെ വിവിധ സംസ്ഥാനങ്ങളിലെ കളരി സംഘങ്ങള്‍ക്ക് പുറമേ വിദേശങ്ങളില്‍ നിന്നുള്ള സംഘങ്ങളും അങ്കത്തട്ടില്‍ അണിനിരക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പൊന്ന്യം ഏഴരക്കണ്ടം വീണ്ടും അങ്കത്തട്ടായി; പൊന്ന്യത്തങ്കം 11-ാം എഡിഷന് ആവേശകരമായ തുടക്കം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement