തലശ്ശേരിയില്‍ ഇ ഡി കാണാന്‍ എത്തിയവര്‍ക്ക് ക്രിസ്മസ് സമ്മാനമായി സുരാജ് വെഞ്ഞാറമൂട്
Last Updated:
ക്രിസ്തുമസ്, ന്യൂ ഇയര്‍ സമ്മാനമായി സുരാജ് വെഞ്ഞാറമൂടിനെ കണ്ട സന്തോഷത്തിലാണ് തലശ്ശേരിയിലെ സിനിമ പ്രേമികള്‍. ഇ ഡി കാണാന്‍ സിനിമ തീയ്യറ്ററിലെത്തിയവര്‍ക്ക് മുന്നിലാണ് നടൻ്റെ സര്‍പ്രൈസ് എന്‍ട്രി.
ക്രിസ്തുമസ് റിലീസായി തിയറ്ററില്‍ എത്തിയ സുരാജ് വെഞ്ഞാറമൂട് നായകനായ ഇ ഡി കാണാന്‍ തലശ്ശേരി ലിബര്‍ട്ടി പാരഡൈസില്‍ എത്തിയ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ആളെ ആള്‍ക്കൂട്ടതിന് ആദ്യം മനസ്സിലായില്ല. മുഖം പരിചിതിമാണെന്ന ശങ്കയില്‍ നിന്നവര്‍ പെട്ടെന്നാണ് മനസിലാക്കിയത്, ഇത് നടന്‍ സുരാജ് തന്നെയെന്ന്. താരത്തെ കണ്ടതോടെ പിന്നീട് സെല്‍ഫിയെടുക്കാനുള്ള തിരക്കായിരുന്നു. താരം കുട്ടികളോടും മുതിര്‍ന്നവരോടുമെല്ലാം ഏറെ നേരം കുശലം പറഞ്ഞും സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചും സമയം ചിലവഴിച്ചു. സിനിമയ്ക്ക് മികച്ച പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നതെന്നും അവരുടെ അഭിപ്രായങ്ങളും സ്‌നേഹ പ്രകടനവും നേരിട്ട് കാണാനും ആസ്വദിക്കാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
സുരാജിൻ്റെ സിനിമ കാണാനായി തലശ്ശേരി ലിബര്‍ട്ടി പാരഡൈസിലെത്തിയ സിനിമ ആസ്വാദകര്‍ക്ക് ക്രിസ്മസ് ന്യൂ ഇയര്‍ സമ്മാനം തന്നെയാണ് സുരാജ് നല്‍കിയത്. അവിചാരിതമായി നടനെ കാണാന്‍ സാധിച്ചതിൻ്റെ സന്തോഷത്തിലാണ് ആളുകള്‍ തീയ്യറ്ററില്‍ നിന്ന് മടങ്ങിയത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഡാര്‍ക്ക് ഹ്യൂമര്‍ സ്വഭാവത്തില്‍ ഒരുക്കിയ സിനിമ പ്രദര്‍ക്ഷനം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
January 06, 2025 1:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
തലശ്ശേരിയില്‍ ഇ ഡി കാണാന്‍ എത്തിയവര്‍ക്ക് ക്രിസ്മസ് സമ്മാനമായി സുരാജ് വെഞ്ഞാറമൂട്