advertisement

മതങ്ങൾക്കപ്പുറം മാനവമൈത്രിയുടെ തെയ്യക്കോലങ്ങൾ; ചിറക്കുറ്റി പുതിയകാവിൽ ബപ്പിരിയൻ തെയ്യവും മാപ്പിള പൊറാട്ടുകളും

Last Updated:

മതമൈത്രി വിളിച്ചോതി മാപ്പിള തെയ്യക്കോലങ്ങള്‍. ആര്യപ്പൂങ്കന്നി തെയ്യക്കോലത്തിന് മുന്നോടിയായും വലിയതമ്പുരാട്ടി തെയ്യത്തിന് ശേഷവും ബപ്പിരിയനും പൊറാട്ടുകളും കെട്ടിയാടും. ഹാസ്യം നിറഞ്ഞ സംസാരത്തിലാണ് തെയ്യക്കോലങ്ങള്‍ സംവദിക്കുന്നത്.

ബപ്പിരിയന്‍ തെയ്യവും മാപ്പിള പൊറാട്ടുകളും
ബപ്പിരിയന്‍ തെയ്യവും മാപ്പിള പൊറാട്ടുകളും
ജാതിക്കും മതത്തിനുമപ്പുറം മാനവമൈത്രിയും സ്‌നേഹവും വിളിച്ചോതി ബപ്പിരിയന്‍ തെയ്യവും മാപ്പിള പൊറാട്ടുകളും. കല്യാശ്ശേരി കോലത്തുവയല്‍ ചിറക്കുറ്റി പുതിയകാവ് കളിയാട്ടത്തിൻ്റെ സമാപനം കാഴ്ചക്കാരെ മാനവികതയുടെ മറ്റ് തലങ്ങളിലേക്ക് എത്തിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപൂര്‍വ തെയ്യക്കോലങ്ങള്‍ കെട്ടിയാടിയത്.
മാപ്പിളത്തെയ്യങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോലങ്ങള്‍ മരക്കലത്തമ്മ എന്ന ദേവതാസങ്കല്പത്തിൻ്റെ കൂടെയിറങ്ങുന്ന തെയ്യക്കോലങ്ങളാണ്. മിക്ക ക്ഷേത്രങ്ങളിലും മരക്കലത്തമ്മ എന്ന ഭഗവതി തെയ്യത്തോടൊപ്പമാണ് ഇത്തരം തെയ്യങ്ങള്‍ കെട്ടിയാടാറുള്ളത്. ചിറക്കുറ്റി പുതിയകാവ് ഉള്‍പ്പെടെ അത്യപൂര്‍വം ക്ഷേത്രാങ്കണങ്ങളിലാണ് ഇവകെട്ടിയാടുന്നത്.
കടല്‍വഴി എത്തിയെന്ന് വിശ്വസിക്കുന്ന മരക്കലത്തമ്മയുടെ സഹായിയായി എത്തിയതാണ് ഇസ്ലാം മത വിശ്വാസിയെന്ന് കരുതപ്പെടുന്ന ബപ്പിരിയനും അകമ്പടിക്കാരും. ബപ്പിരിയന്‍ തെയ്യത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട്. അതിലൊന്ന് മാത്രമാണ് മരക്കലത്ത ദേവതമാരുമായി ബന്ധപ്പെട്ടത്. ഇതിൻ്റെ ഭാഗമായാണ് ആര്യപ്പൂങ്കന്നി തെയ്യക്കോലത്തിന് മുന്നോടിയായും വലിയതമ്പുരാട്ടി തെയ്യത്തിന് ശേഷവും ബപ്പിരിയനും പൊറാട്ടുകളും കെട്ടിയാടുന്നത്.
advertisement
ഹാസ്യംനിറഞ്ഞ സംസാരത്തിലൂടെ പൊറാട്ട്, കുസൃതികള്‍ കാണിക്കുന്നത് കാണാന്‍ നിരവധി വിശ്വാസികള്‍ ക്ഷേത്രാങ്കണത്തില്‍ എത്തി. പുതു തലമുറയ്ക്ക് ചിന്തകള്‍ പകര്‍ന്ന ബപ്പിരിയന്‍ തെയ്യവും മാപ്പിള പൊറാട്ടുകളും ഇനി അടുത്ത വര്‍ഷവും കെട്ടിയാടും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kannur/
മതങ്ങൾക്കപ്പുറം മാനവമൈത്രിയുടെ തെയ്യക്കോലങ്ങൾ; ചിറക്കുറ്റി പുതിയകാവിൽ ബപ്പിരിയൻ തെയ്യവും മാപ്പിള പൊറാട്ടുകളും
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement