യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവും മാതാപിതാക്കളും നിരന്തരം മർദ്ദിച്ചെന്ന ശബ്ദ സന്ദേശം പുറത്ത്

Last Updated:

സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ഭർത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മർദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നു

Suneesha
Suneesha
കണ്ണൂര്‍: യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് മരിച്ചത്. ഭർത്താവിന്‍റെ വീട്ടിൽ ഗാർഹിക പീഡനം നേരിട്ടെന്ന യുവതിയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ഭർത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മർദ്ദിക്കുമായിരുന്നുവെന്നാണ് ഓഡിയോ സന്ദേശത്തിൽ സുനീഷ പറയുന്നത്.
സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. ഭർത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മർദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നു. ഭർത്താവിന്‍റെ മാതാപിതാക്കളും മർദ്ദിക്കാറുണ്ട്. കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ഓഡിയോയിലുണ്ട്.
ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ഒന്നര വർഷം മുമ്പാണ് വിജീഷും സനീഷയും വിവാഹിതരായത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാതെ പയ്യന്നൂര്‍ പൊലീസ് ഇരുവീട്ടുകാരെയും വിളിച്ച്‌ ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഇതിന് ശേഷം മർദ്ദനം തുടർന്നെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്ന യുവതിയുടെ ഓഡിയോ സന്ദേശത്തിലുള്ളത്.
advertisement
തിരുവനന്തപുരത്ത് സുഹൃത്ത് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചു
നെടുമങ്ങാട് സുഹൃത്ത് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച യുവതി മരിച്ചു. സൂര്യഗായത്രി(20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് യുവതി മരിച്ചത്. പതിനഞ്ചിലേറെ കുത്തുകളേറ്റ യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് രാവിലെയോടെ നില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
സൂര്യഗായത്രി താമസിക്കുന്ന ഉഴപ്പാ കോണത്തെ വാടക വീട്ടിൽ എത്തിയ യുവതിയുടെ ആൺസുഹൃത്തും പേയാട് ചിറക്കോണം സ്വദേശിയുമായ അരുൺ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
advertisement
പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മ വത്സലയ്ക്കും പരിക്ക് പറ്റിയിരുന്നു, വികലാംഗ കൂടിയായ ഇവരും ചികിത്സയിലാണ്.
ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ആറ് മാസക്കാലമായി മാതാപിതാക്കളോട് ആയിരുന്നു സൂര്യഗായത്രി കഴിഞ്ഞു വന്നിരുന്നത്.
advertisement
സൂര്യഗായത്രിയുടെ വീടിൻറെ പിൻവാതിലിലൂടെയാണ്
അരുൺ വീടിനുള്ളിൽ പ്രവേശിച്ചതും, ആക്രമണം നടത്തിയതും നിലവിളി കേട്ട് പരിസരവാസികളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും അരുൺ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒരു വീടിൻറെ ശുചിമുറിയിൽ ഒളിച്ചിരുന്ന് പ്രതിയെ നാട്ടുകാർ പിടികൂടി വലിയമല പോലീസിൽ കൈമാറുകയായിരുന്നു.
കൈമാറുന്ന സമയം അരുണിന്റ കൈക്കും പരിക്കേറ്റ ഇരുന്നു. ഇയാൾ പോലീസ് നിരീക്ഷണത്തിൽ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. വരും മണിക്കൂറുകളിൽ കൊലപാതകകുറ്റം ഉൾപ്പെടെ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും
advertisement
ഷൂട്ടിംഗ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന
അരുണം സൂര്യഗായത്രിയും തമ്മിൽ പ്രണയത്തിലായിരുന്നു.
എന്നാൽ ഈ സമയം മറ്റൊരു യുവാവിനെ പ്രണയിച്ച് സൂര്യഗായത്രി വിവാഹിതയാവുകയായിരുന്നു. എന്നാൽ ഈ ദാമ്പത്യം സുഖകരമായിരുന്നില്ല.
എന്നാൽ യുവതിയുമായുള്ള പ്രണയം നാട്ടിൽ അറിഞ്ഞ അരുണിന് മറ്റു വിവാഹങ്ങൾ ഒന്നും നടക്കാതിരുന്നത് അസ്വസ്ഥനാക്കിയിരുന്നു , പലപ്പോഴും പൊതു ഇടങ്ങളിൽ വച്ച് കാണുമ്പോൾ സൂര്യഗായത്രി അരുണുമായി വാക്കേറ്റം നടത്തുന്നത് പതിവായിരുന്നുഎന്നും, ഇതിലെ പ്രകോപനമാണ് ആക്രമണം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് അരുൺ പോലീസിനു നൽകിയ മൊഴി.
advertisement
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുന്നുവെന്നും, പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യക്തതവരൂ എന്ന് വലിയമല പോലീസ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവും മാതാപിതാക്കളും നിരന്തരം മർദ്ദിച്ചെന്ന ശബ്ദ സന്ദേശം പുറത്ത്
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement