കണ്ണൂർ: പപ്പായ (papaya) പറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മരുമകൾ (mother-in-law) അമ്മായിയമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ (kannur) ചെറുകുന്നിൽ ഇന്നലെയായിരുന്നു സംഭവം. സരോജിനി എന്ന സ്ത്രീക്കാണ് മരുമകളുടെ ആക്രമണത്തിൽ പരിക്കേറ്റത്.
സംഭവത്തിൽ സരോജിനിയുടെ മകന്റെ ഭാര്യ സിന്ധുവിനെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു. സിന്ധു നട്ടുവളർത്തിയ പപ്പായ തൈയ്യിൽ നിന്ന് സരോജിനി പപ്പായ പറിച്ചതാണ് തർക്കത്തിന് കാരണം. തർക്കം മൂത്തതോടെ സിന്ധു കത്തിയെടുത്ത് അമ്മായിയമ്മയെ വെട്ടുകയായിരുന്നു.
സരോജിനിയുടെ കൈക്കാണ് പരിക്കേറ്റത്. സിന്ധുവും സരോജിനിയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുള്ളതായി പൊലീസ് പറയുന്നു. സരോജിനിയുടെ പരിക്ക് ഗുരുതരമല്ല.
ആറു മാസം മുന്‍പ് വിവാഹിതനായ യുവാവ് ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്യുവാവിനെ ഭാര്യ വീട്ടില്‍ മരിച്ചനിലയില്‍(Death) കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ തയ്യില്‍ വീട്ടില്‍ ടി എ മുഹമ്മദിന്റെ മകന്‍ അഷ്‌കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഷ്‌കറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
Also Read-
തമിഴ്നാട്ടില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പത്തും പതിനേഴും വയസുള്ള കുട്ടികളടക്കം നാലുപേര്‍ പിടിയില്ഏഴു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മുതുകുളം കുറങ്ങാട്ട് ചിറയില്‍ മഞ്ജുവിനെ വിവാഹം കഴിച്ച് മഞ്ജുവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു അഷ്‌കര്‍. ആറു മാസം മുന്‍പാണ് ഇരുവരും എറണാകുളത്ത് വച്ച് വിവാഹിതരായി.
ഞായറാഴ്ച രാവിലെ 6.30ന് വീടിന്റെ അടുക്കളഭാഗത്തത്ത് മരിച്ച നിലയയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടതിനെതുടര്‍ന്ന് മഞ്ജുവും മാതാവ് വിജയമ്മയും നാട്ടുകാരെ വിവരമറിയിക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ എത്തി കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. പൊലീസും സയന്റിഫിക് വദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
മകന്‍ ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചുവെന്ന് അഷ്‌കറിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകന്‍ പറഞ്ഞിരുന്നു. മൃതദേഹത്തില്‍ അസ്വഭാവിക പാടുകള്‍ ഉള്ളത് കൂടുതല്‍ സംശയത്തിന് ഇടവരുത്തുന്നുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.