കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത്; അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയെ അറസ്റ്റു ചെയ്തു. മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്തില്‍ അര്‍ജുന് നിര്‍ണായക പങ്കുണ്ടെന്ന് ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് വെളിപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസില്‍ അര്‍ജുന്‍ ആയങ്കി ഹാജരായത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകര്‍ക്ക് ഒപ്പമാണ് അര്‍ജുന്‍ ആയങ്കി എത്തിയത്.
കഴിഞ്ഞദിവസം രാമനാട്ടുകരയില്‍ അഞ്ചുപേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ കാറപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സ്വര്‍ണക്കടത്തിലേക്കും എത്തിയിരുന്നു. തുടര്‍ന്ന് ഇത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും എത്തുകയായിരുന്നു. കൂടാതെ, പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തു വന്നിരുന്നു.
Also Read-ഇന്ധനവില വര്‍ധനവ്; കേന്ദ്ര സര്‍ക്കാരും ബിജെപിയും കോടികളുടെ കൊള്ള നടത്തുന്നു; എ വിജയരാഘവന്
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വര്‍ണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങള്‍ ആയിരുന്നു അപകടം ഉണ്ടായ ദിവസം ഇവിടെ എത്തിയത്. അര്‍ജുന്‍ ആയങ്കിയും സംഭവദിവസം കരിപ്പൂരില്‍ എത്തിയതിന്റെ തെളിവ് പുറത്തു വന്നിരുന്നു. എന്നാല്‍, സ്വര്‍ണം വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.
advertisement
അര്‍ജുന്‍ ചുവന്ന സ്വിഫ്റ്റ് കാറില്‍ ആയിരുന്നു ഇവിടെ എത്തിയിരുന്നത്. എന്നാല്‍, പിന്നീട് കണ്ണൂര്‍ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടിരുന്നു. പൊലീസ് എത്തുന്നതിനു മുമ്പേ ഇവിടെ നിന്ന് മാറ്റുകയും ചെയ്തു.
എന്നാല്‍, ഞായറാഴ്ച മറ്റൊരിടത്ത് കാര്‍ കണ്ടെത്തുകയും ചെയ്തു. ഡി വൈ എഫ് ഐ നേതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് അര്‍ജുന്‍ എത്തിയതെന്ന് തെളിഞ്ഞിരുന്നു. ഈ വാഹന ഉടമയെ ഡി വൈ എഫ് ഐയില്‍ നിന്ന് പുറത്താക്കി.
advertisement
അര്‍ജുന്‍ ആയങ്കി ഇരുപതോളം തവണ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സി പി എം നേതാക്കള്‍ക്കൊപ്പം അര്‍ജുന്‍ ആയങ്കി നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ ഡി വൈ എഫ് ഐയില്‍ നിന്ന് അര്‍ജുനെ നേരത്തെ തന്നെ പുറത്താക്കിയെന്ന് സംഘടന അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2021 8:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത്; അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു


