കരുവന്നൂർ; സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്കെന്ന് ഇഡി; ശബ്ദരേഖ കോടതിയിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ശബ്ദരേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്ക് ഉണ്ടെന്ന് ആവർത്തിച്ച് ഇഡി. ഇത് തെളിയിക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. രേഖകൾ സീൽഡ് കവറിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. അരവിന്ദാക്ഷന്റെ ജാമ്യഹർജിയിൽ ഈ മാസം 25 ന് ഉത്തരവിറക്കും.
അരവിന്ദാക്ഷന് ജാമ്യം നൽകരുതെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല അരവിന്ദാക്ഷനെതിരായ കുറ്റപത്രവും ഒരുങ്ങുകയാണ്. എന്നാൽ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇഡി ചുമത്തിയതെന്നും ഇതിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് അരവിന്ദാക്ഷന്‍റെ നിലപാട്.
അരവിന്ദാക്ഷന്റെ അക്കൗണ്ടിലുള്ളത് കള്ളപ്പണം അല്ല. ക്വാറി, ഹോട്ടൽ ബിസിനസിൽ നിന്നു കിട്ടിയ വരുമാനമാണെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. തെളിവായി അരവിന്ദാക്ഷന്റെ ഫോൺ സംഭാഷണം സമർപ്പിക്കാൻ ഇഡി ശ്രമിച്ചു. എന്നാൽ ഇതു ചട്ട ലംഘനമാണെന്നു പ്രതിഭാഗം വാദിക്കുകയായിരുന്നു. പിന്നാലെയാണ് കോടതി, രേഖകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ നിർദ്ദേശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 19, 2023 9:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂർ; സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ട് പങ്കെന്ന് ഇഡി; ശബ്ദരേഖ കോടതിയിൽ


