'മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രിയായിരുന്നു; റേറ്റിങ് കൂടിയപ്പോൾ നടൻ എത്തി'; രാജ്മോഹൻ ഉണ്ണിത്താൻ

ഓണത്തിന് ഇടയിൽ പുട്ട് കച്ചവടം എന്ന പോലെ രോഗികളുടെ വിവരം ചോർത്തി കൊടുത്തെന്നും ഉണ്ണിത്താൻ

News18 Malayalam | news18-malayalam
Updated: April 29, 2020, 10:52 AM IST
'മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രിയായിരുന്നു; റേറ്റിങ് കൂടിയപ്പോൾ നടൻ എത്തി'; രാജ്മോഹൻ ഉണ്ണിത്താൻ
രാജ് മോഹൻ ഉണ്ണിത്താൻ
  • Share this:
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന വാർത്താ സമ്മേളനത്തെ വിമർശിച്ച് കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ. മെഗാ സീരിയലിലെ ആദ്യ നടി ആരോഗ്യ മന്ത്രിയായിരുന്നു. റേറ്റിങ് കൂടിയപ്പോൾ നടൻ എത്തിയെന്നും എം.പി പറഞ്ഞു.  പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ വിമാനത്താവളത്തിനു മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണയെ അഭിസംബോധന ചെയ്യുകയായിരുന്നു ഉണ്ണിത്താൻ.
You may also like:ക്വാറന്റീൻ ലംഘിച്ച് മുങ്ങി; 4 വർഷമായി രണ്ടാം വിവാഹം രഹസ്യമാക്കി വച്ചിരുന്ന 55കാരന് പണി കിട്ടിയതിങ്ങനെ [NEWS]COVID 19| യുഎഇയിൽ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 53 ആയി [NEWS]47 സ്റ്റേഡിയങ്ങൾ; ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും പുറമേ പ്രവാസികൾക്ക് ക്വാറന്റീനായി സർക്കാർ ഒരുക്കുന്നു [NEWS]

മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത് പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് വേണ്ടത്. ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് പ്രവാസികളോട് സർക്കാർ കാണിക്കുന്നത്. ഓണത്തിന് ഇടയിൽ പുട്ട് കച്ചവടം എന്ന പോലെ രോഗികളുടെ വിവരം ചോർത്തി കൊടുത്തു. പോലീസിന്റെ ആപ്പ് ചേർന്നത് എങ്ങനെ എന്ന് കണ്ടുപിടിക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

കോർപറേറ്റുകളുടെ കിട്ടാ കടം എഴുതി തള്ളിയ കേന്ദ്ര സർക്കാർ കോ വിഡ് പ്രതിരോധത്തിന് എ ഡി ബി യിൽ നിന്ന് കടമെടുക്കുന്നു. കേന്ദ്രം പിടിച്ചു വെച്ച എം പി ഫണ്ട് ഉപയോഗിച്ച് വിമാനം ചാർട്ടേഡ് വിമാനത്തിൽ പ്രവാസി മലയാളികളെ നാട്ടിൽ എത്തിക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

First published: April 29, 2020, 10:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading