Kerala Budget 2021 | തീരദേശത്ത് 11000 കോടി രൂപയുടെ വികസന പ്രവർത്തനം; നാല് വർഷത്തിൽ പൂർത്തിയാക്കും

Last Updated:

തീരദേശ മേഖലയ്ക്ക് വലിയ സാമ്പത്തിക ഉത്തേജനം നൽകുന്നതായിരിക്കും പദ്ധതിയെന്ന് ബജറ്റിൽ വ്യക്തമാക്കുന്നു.

Image: Facebook
Image: Facebook
തിരുവനന്തപുരം: തീരദേശത്ത് 11000 കോടി രൂപയുടെ വികസന പ്രവർത്തന പാക്കേജുമായി രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റ്. 11000 കോടി രൂപയുടെ വികസന പ്രവർത്തനം നാല് വർഷത്തിൽ പൂർത്തിയാക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച തീരദേശ സ്കൂളുകളും തീരദേശ മത്സ്യ വിപണികളുടേയും നിർമാണം ഉൾപ്പെടെയാണ് 11,000 കോടി രൂപയുടെ വികസന പദ്ധതി.
തീരദേശ സംരക്ഷണ പദ്ധതി, തീരദേശ ഹൈവേ പദ്ധതി, വേ-സൈഡ് സൗകര്യ പദ്ധതി എന്നിവ അടങ്ങുന്നതാണ് പാക്കേജ്. തീരദേശ മേഖലയ്ക്ക് വലിയ സാമ്പത്തിക ഉത്തേജനം നൽകുന്നതായിരിക്കും പദ്ധതിയെന്ന് ബജറ്റിൽ വ്യക്തമാക്കുന്നു. തീര മേഖലയുടെ രക്ഷയ്ക്ക് അഞ്ചുവർഷം കൊണ്ട് 5300 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തിന് 1500 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കും.
തീരദേശം സംരക്ഷിക്കാൻ ശാസ്ത്രീയ പദ്ധതിയും പ്രഖ്യാപിച്ചു. കടലോര മേഖലയിൽ തീരദേശ സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും രണ്ടു പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. പ്രാദേശിക പങ്കാളിത്തത്തോടെ കൂടിയാലോചന നടത്തി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
advertisement
ധനസമാഹരണത്തിന് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിനെ ആശ്രയിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് സംസ്ഥാനം വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിനെ ഉപയോഗപ്പെടുത്തുന്നത്. തോമസ് ഐസക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റ് പൂർണമായും നിലനിർത്തി കൂട്ടിച്ചേർക്കലുകൾ മാത്രമാണ് ഒരു മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിൽ ഉണ്ടായിരുന്നത്.
You may also like:Kerala Budget 2021 | വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് പ്രത്യേക പദ്ധതി; 100 കോടി രൂപയായി കുടുംബശ്രീ ഗ്രാൻഡ്
തീരക്കടലിനു മേൽ കേന്ദ്രം അധികാരം കയ്യേറാൻ ശ്രമിക്കുന്നെന്ന് ബജറ്റ് അവതരണത്തിനിടയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി. കോർപറേറ്റുകൾക്ക് മൽസ്യമേഖലയിൽ കേന്ദ്രം അവകാശം നൽകുന്നു. മൽസ്യസംസ്കരണത്തിന് പശ്ചാത്തല സൗകര്യം ഒരുക്കാൻ 5 കോടി അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
advertisement
കോസ്റ്റൽ ഹൈവേ പദ്ധതിക്കായി മൊത്തം 6500 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു. മൊത്തം 645.19 കിലോമീറ്റർ ദൈർഘ്യത്തിൽ 54.71 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിരിക്കുന്നത്. ഈ പദ്ധതി മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കും. തീരദേശ ഹൈവേയിൽ 25-30 കിലോമീറ്റർ ഇടവേളകളിൽ പരിസ്ഥിതി സൗഹൃദ സൗകര്യ കേന്ദ്രങ്ങൾ സ്ഥാപിക്കും. 240 കോടി രൂപയുടെ പദ്ധതിയാണിത്. പരിസ്ഥിതി സൗഹാർദമായിരിക്കും നിർമാണ രീതി. 1500 കോടിയിൽ അധികം നിക്ഷേപം സംസ്ഥാനത്ത് കൊണ്ടുവരുമെന്നും ബജറ്റിൽ പറയുന്നു.
advertisement
ജലാശയ സംരക്ഷണത്തിന് സമഗ്ര പദ്ധതി
നദികളുടെ ആഴം കൂട്ടാനും കനാലുകളുടെ ഒഴുക്ക് വീണ്ടെടുക്കാനും പദ്ധതിതയ്യാറാക്കും. 500 കോടിയുടെ പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിനായി 50 കോടിരൂപ. തീരക്കടലിനു മേൽ കേന്ദ്രം അധികാരം കയ്യേറാൻ ശ്രമിക്കുന്നു. കോർപറേറ്റുകൾക്ക് മൽസ്യമേഖലയിൽ കേന്ദ്രം അവകാശം നൽകുന്നു. മൽസ്യസംസ്കരണത്തിന് പശ്ചാത്തല സൗകര്യം ഒരുക്കാൻ 5 കോടി. ജലാശയങ്ങളിലെ മണലും മണൽ ഉൽപന്നങ്ങളും നീക്കാൻ പുതിയ പദ്ധതി.
കുടുംബശ്രീ ഗ്രാൻഡ് 100 കോടി രൂപയായി ഉയർത്തുമെന്നും ധനമന്ത്രി. കുടുംബശ്രീ വഴി കാർഷിക ഉൽപന്ന മൂല്യവർദ്ധന പദ്ധതിനടപ്പാക്കും. കുടുംബങ്ങളിലെ യുവതികളെ ഉൾപ്പെടുത്താൻ ഓക്സലറി അയൽക്കൂട്ടങ്ങൾ. കേന്ദ്ര ആരോഗ്യ ഗ്രാൻഡ് 2968 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കു ലഭ്യമാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Budget 2021 | തീരദേശത്ത് 11000 കോടി രൂപയുടെ വികസന പ്രവർത്തനം; നാല് വർഷത്തിൽ പൂർത്തിയാക്കും
Next Article
advertisement
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
ഡിവൈഎഫ്ഐ 'നെക്സ്റ്റ്-ജെൻ കേരള തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം ചെയ്തു
  • 'നെക്സ്റ്റ്-ജെൻ കേരള - തിങ്ക് ഫെസ്റ്റ് 2026' ലോഗോ പ്രകാശനം സന്തോഷ് ജോർജ്ജ് കുളങ്ങര നിർവഹിച്ചു.

  • മലയാളി യുവജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാൻ മൂന്ന്മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ഒരുക്കും.

  • പൊതു ജനാരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ പത്ത് മേഖലകളിൽ ചർച്ചകൾ നടക്കും.

View All
advertisement