HOME /NEWS /Kerala / ട്രെയിനിലെ തീവെപ്പ്: മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായം; പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ; മന്ത്രിസഭ തീരുമാനം

ട്രെയിനിലെ തീവെപ്പ്: മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായം; പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ; മന്ത്രിസഭ തീരുമാനം

തീവയ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു

തീവയ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു

തീവയ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പുണ്ടായതിന് പിന്നാലെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം അനുവദിച്ച് സംസ്ഥാന മന്ത്രിസഭായോഗം. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാനും തീരുമാനിച്ചു. തീവയ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു.

    അതിനിടെ എലത്തൂരിൽ ട്രെയിനിൽ തീവെപ്പ് നടത്തിയ കേസിലെ പ്രതി ഷാരൂഖ് സൈഫിയെ മഹാരാഷ്ട്ര എടിഎസും എൻഐഎയും ആർപിഎഫും ചേർന്ന് കസ്റ്റഡിയിലെടുത്തതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് സ്ഥിരീകരിച്ചു. വിവിധ ഏജൻസികളുടെ സംയുക്തനീക്കത്തിനൊടുവിലാണ് പ്രതിയെ രത്നഗിരിയിൽനിന്ന് കസ്റ്റഡിയിലെടുത്തതെന്ന നേരത്തെ വിവരങ്ങൾ വന്നിരുന്നു. ട്രെയിനിൽ ആക്രമണം നടത്തിയയാൾ തന്നെയാണ് ഇപ്പോൾ പിടിയിലായതെന്ന് മന്ത്രി സ്ഥിരീകരിച്ചു. കേന്ദ്ര ഇന്‍റലിൻജസ് ഏജൻസി നൽകിയ വിവരത്തെത്തുടർന്ന് മഹാരാഷ്ട്ര എടിഎസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്തനീക്കമാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സഹായമായത്.

    ഇന്നലെ രാത്രിയോടെയാണ് ഷാരൂഖ് സൈഫി മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവേ സ്റ്റേഷനിൽനിന്ന് പിടിയിലായത്. രത്നഗിരിയിലെ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതിക്ക് മുഖത്ത് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതി രത്നഗിരയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടുത്തെ ആശുപത്രികളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

    Also Read- ട്രെയിനിൽ തീവെച്ചത് നിർദേശമനുസരിച്ചെന്ന് ഷാരൂഖ് സൈഫി; ഭീകരബന്ധമുണ്ടെന്ന് സ്ഥിരീകരണം

    ഇന്നലെ രാത്രിയോടെയാണ് ഷാരൂഖ് സൈഫി മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവേ സ്റ്റേഷനിൽനിന്ന് പിടിയിലായത്. രത്നഗിരിയിലെ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതിക്ക് മുഖത്ത് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതി രത്നഗിരയിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടുത്തെ ആശുപത്രികളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

    ഇതിനിടെ ആശുപത്രിയിൽ ചികിത്സ തേടിയ പ്രതി സംശയം തോന്നിയതോടെ ചികിത്സ പൂർത്തിയാക്കാതെ അവിടെനിന്ന് കടന്നുകളയുകയായിരുന്നു. എന്നാൽ രത്നഗിരിയിൽ വ്യാപക പരിശോധന നടത്തുന്നതിനിടെ റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് ഇന്നലെ രാത്രിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Cabinet meet, Kerala train fire, Train attack, Train fire