കൊല്ലം: ആലപ്പാട്ടെ ഖനന വിരുദ്ധ സമരസമിതിയുമായി സർക്കാർ ഇന്നു ചർച്ച നടത്തും. വ്യവസായ മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് ചർച്ച നടത്തുക. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് സമരസമിതിയുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.
ഖനനം തുടരാനും സീ വാഷിംഗ് നിർത്താനും കഴിഞ്ഞ ദിവസം നടന്ന ജനപ്രതിനിധികളുടെ ചർച്ചയിൽ ധാരണയായിരുന്നു. ഖനനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാൻ വിദഗ്ധ ഏജൻസിയെ നിയോഗിക്കാനും തീരുമാനമുണ്ട്. സമരസമിതിയുമായുള്ള ചർച്ചയ്ക്കു ശേഷമാകും ഇക്കാര്യങ്ങളിൽ അന്തിമ നിലപാട് സർക്കാർ പ്രഖ്യാപിക്കുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.