തിരുവനന്തപുരം: മുന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി. നിലവിലുള്ള സംവരണത്തിൽ കൈവെക്കരുതെന്നും പിണറായി വിജയൻ പ്രതികരിച്ചു. സംസ്ഥാനസർക്കാർ ദേവസ്വം ബോർഡിൽ നേരത്തെ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് എന്‍എസ്എസും രംഗത്തെത്തി. സാമൂഹിക നീതി നടപ്പാക്കാനുള്ള ശ്രമമാണിതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് തെളിഞ്ഞിരിക്കുന്നത്. അരനൂറ്റാണ്ടിലേറെയായി എന്‍എസ്എസ് ആവശ്യപ്പെടുന്ന കാര്യമാണിതെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.