പാലായിൽ നാളെ വോട്ട് എണ്ണൽ നടക്കാനിരിക്കെ വോട്ട് കച്ചവടം നടത്തിയെന്ന പരാമർശത്തിൽ വിമർശനവുമായി യു.ഡി.എഫ്. പ്രാദേശിക നേതാവ്. യു.ഡി.എഫുമായി വോട്ട് കച്ചവടം നടത്തി എന്ന് എല്‍.ഡി.എഫിന്റെ ഭാഗമാകുവാന്‍ കരാര്‍ വെച്ചിരിക്കുന്ന പാലായിലെ ബി.ജെ.പി പ്രാദേശിക നേതാവ് ആരോപിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും വന്‍ പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നും യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റുമായ സണ്ണി തെക്കേടം. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം പോലെയാണ് പാലായില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള ദൂരം.
ആറു മാസം മുമ്പ് നടന്ന പാര്‍ലമെന്റ് തെരെഞ്ഞടുപ്പില്‍പ്പോലും 33472 വോട്ടിന്റെ ഭൂരിപക്ഷം ഉള്ള യു.ഡി.എഫിന് ലഭിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനങ്ങളുടെ വിലയിരുത്തലാണ് പാലാ ഉപതെരെഞ്ഞെടുപ്പ് ഫലം. ജനങ്ങള്‍ പരിഗണിക്കാത്ത ചിലരാണ് വോട്ടടുപ്പ് ദിവസം ശ്രദ്ധകിട്ടാന്‍ വേണ്ടി യു.ഡി.എഫിനെതിരേ പ്രതികരിച്ചതെന്നും സണ്ണി തെക്കേടം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BJP in Pala, Byelection in pala, Ldf, Pala by-election, Udf