തിരുവനന്തപുരം: അറബിക്കടലിലെ കാലവര്‍ഷക്കാറ്റിന്റെയും കേരളത്തിന് മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും (cyclonic rotation) സ്വാധീനം മൂലം അടുത്ത 5 ദിവസം കേരളത്തില്‍ ഇടിമിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. മെയ് 30 മുതല്‍ ജൂണ്‍ 3വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന്‌കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read-
Suicide| വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല; അട്ടപ്പാടിയിൽ പത്താംക്ലാസുകാരൻ തൂങ്ങിമരിച്ചുകാലവര്ഷം അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളില്‍ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ യെ്‌ല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.
Also Read-
പൂർണ ഗർഭിണികളായ രണ്ട് സ്ത്രീകൾ കിണറ്റിൽ ചാടി മരിച്ചു; നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽസംസ്ഥാനത്ത് തെക്കു പടിഞ്ഞാറൻ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സാധാരണ ജൂൺ ഒന്നിനു തുടങ്ങേണ്ട കാലവർഷം മൂന്ന് ദിവസം മുൻപേയാണ് എത്തിയത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇതു മൂന്നാം തവണയാണ് ജൂൺ ഒന്നിനു മുൻപ് കാലവർഷം എത്തുന്നത്. 2017, 2018 വർഷങ്ങളിലും കാലവർഷം ജൂൺ തുടങ്ങുന്നതിന് മുൻപേ എത്തിയിരുന്നു. ജൂൺ പകുതിയോടെ മഴ ശക്തമാകും എന്നാണ് കണക്കുകൂട്ടൽ.
Also Read-
Minister P Rajeev| ചേന്ദാലൂം ഷർട്ടിൽ റാമ്പ് വോക്കിൽ തിളങ്ങി മന്ത്രി പി രാജീവ്അതേസമയം, സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.
കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില സമയങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ മല്‍സ്യബന്ധനത്തിന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.