'മൃഗശാലയിൽ നവകേരള സദസ്സ് നടത്തില്ല'; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
മൃഗശാല പരിസരത്ത് നവകേരള സദസ്സിന് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ആണ് ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: തൃശൂര്‍ പുത്തൂര്‍ മൃഗശാലാ പരിസരത്ത് നവകേരള സദസ്സ് നടത്തില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി അധ്യക്ഷനായി ഡിവിഷന്‍ ബെഞ്ചിലാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്ന് നവകേരള സദസ്സിന് അനുമതി നല്‍കിയ നടപടിക്കെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
മൃഗശാലാ പരിസരം പരിപാടിക്കായി അനുവദിച്ചത് എന്തിനെന്നായിരുന്നു രാവിലെ ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചത്. പാര്‍ക്കിന്റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് വേണ്ടിയുള്ളതാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. മണ്ണുത്തി കാർഷിക സർവകലാശാലയുടെ ഗ്രൗണ്ടിലേക്ക് ആണ് വേദി മാറ്റിയത്.ഡിസംബർ 5ന് ആണ് റവന്യു മന്ത്രി കൂടിയായ കെ രാജന്റെ മണ്ഡലത്തിൽ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്.
advertisement
കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൃഗശാലാ ഡയറക്ടര്‍ ആര്‍ കീര്‍ത്തി ഐഎഫ്എസ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയിരുന്നു. മൃഗശാല പരിസരത്ത് നവകേരള സദസ്സിന് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
സദസിൻ്റെ വേദി മ്യഗശാലക്ക് അകത്താണോ പുറത്താണോ എന്ന് മൃഗശാല ഡയറക്ടർ നേരീട്ട് കോടതിയിൽ ഹാജരായി വിശദീകരിക്കണം നൽകണം എന്ന് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.നവകേരള സദസ്സിന് അനുമതി നല്‍കിയ പാര്‍ക്കും വന്യമൃഗങ്ങളെ പാര്‍പ്പിച്ച കണ്ടെയ്ന്‍മെന്റ് സോണും തമ്മില്‍ രണ്ട് കിലോമീറ്റര്‍ അകലമുണ്ടെന്ന് തൃശൂര്‍ മൃഗശാല ഡയറക്ടര്‍ വിശദീകരണം നൽകി. കോടതി അനുമതി നല്‍കിയില്ലെങ്കില്‍ വേദി മാറ്റാമെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
advertisement
അതേസമയം, നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എത്തുന്ന ദിവസം ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിലെ കടകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കുന്നതിനും പാചകത്തിനും പോലീസ് വിലക്കേര്‍പ്പെടുത്തി.ആലുവ ഈസ്റ്റ് പോലീസ് ആണ് നവകേരള സദസിൻ്റെ സുരക്ഷയുടെ ഭാഗമായി പാചകം നിരോധിച്ച് നിർദ്ദേശം നൽകിയത്.
ഇസഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമാണ് നടപടി എന്നും സ്വാഭാവിക നടപടി മാത്രമെന്നും പോലീസ് പറയുന്നു. ഡിസംബര്‍ ഏഴിനാണ് നവകേരള സദസിന്‍റെ ഭാഗമായുള്ള പരിപാടി ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
December 01, 2023 3:37 PM IST