നവകേരള സദസിന് മുഖ്യമന്ത്രി വരുമ്പോള്‍ 'ഗ്യാസില്‍ പാചകം വേണ്ട'; ആലുവയിൽ വ്യാപാരികള്‍ക്ക് പോലീസ് നിര്‍ദേശം
- Published by:Arun krishna
- news18-malayalam
Last Updated:
ഇസഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമാണ് നടപടി എന്നും സ്വാഭാവിക നടപടി മാത്രമെന്നും പോലീസ് പറയുന്നു
നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എത്തുന്ന ദിവസം ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിലെ കടകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കുന്നതിനും പാചകത്തിനും വിലക്ക്. ആലുവ ഈസ്റ്റ് പോലീസ് ആണ് നവകേരള സദസിൻ്റെ സുരക്ഷയുടെ ഭാഗമായി പാചകം നിരോധിച്ച് നിർദ്ദേശം നൽകിയത്.
ഇസഡ് കാറ്റഗറി സുരക്ഷയുടെ ഭാഗമാണ് നടപടി എന്നും സ്വാഭാവിക നടപടി മാത്രമെന്നും പോലീസ് പറയുന്നു. ഡിസംബര്‍ ഏഴിനാണ് നവകേരള സദസിന്‍റെ ഭാഗമായുള്ള പരിപാടി ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ നടക്കുക.

സമ്മേളനവേദിക്ക് സമീപത്തുള്ള കടകളിലെ കച്ചവടക്കാര്‍ക്കാണ് നിര്‍ദേശം. സുരക്ഷാകാരണങ്ങളാല്‍ ഭക്ഷണശാലയില്‍ അന്നേ ദിവസം പാചകവാതകമുപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ലെന്നും ഭക്ഷണം മറ്റുസ്ഥലങ്ങളില്‍ ഉണ്ടാക്കി കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും നോട്ടീസില്‍ പറയുന്നു.
advertisement
ജീവനക്കാര്‍ പോലീസ് സ്റ്റേഷനിലെത്തി തിരിച്ചറിയില്‍ കാര്‍ഡ് വാങ്ങണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്..പോലീസ് നിർദ്ദേശത്തിൽ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
December 01, 2023 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവകേരള സദസിന് മുഖ്യമന്ത്രി വരുമ്പോള്‍ 'ഗ്യാസില്‍ പാചകം വേണ്ട'; ആലുവയിൽ വ്യാപാരികള്‍ക്ക് പോലീസ് നിര്‍ദേശം