മന്ത്രി ആർ ബിന്ദുവിനെതിരായ തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തള്ളി

Last Updated:

മതിയായ വസ്തുതകൾ ഹർജിയിൽ ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടിയാണ് തള്ളിയത്

തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസ് നിലനിൽക്കില്ലെന്ന മന്ത്രി ആർ ബിന്ദുവിന്റെ പ്രാരംഭ തടസ്സ വാദം ജസ്റ്റിസ് സോഫി തോമസ് ശരിവെക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പേരിനോടൊപ്പം പ്രൊഫസർ എന്ന് ചേർത്തുവെന്നും തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ നോട്ടീസ് പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് തോമസ് ഉണ്ണിയാടൻ ഹർജി നൽകിയത്. എന്നാൽ ഇതിനു മതിയായ വസ്തുതകൾ ഹർജിയിൽ ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ഇല്ലാത്ത പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്താണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ബിന്ദു വോട്ടു തേടിയതെന്നാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ഉണ്ണിയാടന്റെ വാദം. ഇത് നിയമ വിരുദ്ധമാണെന്ന് തോമസ് ഉണ്ണിയാടന്‍ ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ കബളിപ്പിച്ച് നേടിയ ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി ആർ ബിന്ദുവിനെതിരായ തെരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തള്ളി
Next Article
advertisement
വിമതനായി മൽസരിച്ചതിന് ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സിപിഎം മുൻ ഏരിയാ സെക്രട്ടറി ബിജെപിയിൽ
വിമതനായി മൽസരിച്ചതിന് ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സിപിഎം മുൻ ഏരിയാ സെക്രട്ടറി ബിജെപിയിൽ
  • സിപിഎം മുൻ അട്ടപ്പാടി ഏരിയാ സെക്രട്ടറി വി ആർ രാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു, 42 വർഷം പ്രവർത്തിച്ചു.

  • അഗളി പഞ്ചായത്തിൽ വിമതനായി മത്സരിച്ചതിന് ശേഷം ലോക്കൽ സെക്രട്ടറി വധഭീഷണി മുഴക്കിയെന്ന വിവാദം ഉണ്ടായി.

  • നാലര വർഷം മുൻപ് രാമകൃഷ്ണനെ പുറത്താക്കിയതാണെന്ന് സിപിഎം നേതൃത്വം വിശദീകരിച്ചു, സഹകരണമില്ലെന്ന് രാമകൃഷ്ണൻ.

View All
advertisement