• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചീഫ് ജസ്റ്റീസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് മകളുടെ വിവാഹം ക്ഷണിക്കാന്‍; വ്യാജ പ്രചരണങ്ങളില്‍ അതൃപ്തിയെന്ന് ഹൈക്കോടതി

ചീഫ് ജസ്റ്റീസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് മകളുടെ വിവാഹം ക്ഷണിക്കാന്‍; വ്യാജ പ്രചരണങ്ങളില്‍ അതൃപ്തിയെന്ന് ഹൈക്കോടതി

സൈബി ജോസ് കിടങ്ങൂരിനെതിരായ കോഴ കേസിൻ്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച എന്ന മാധ്യമ വാർത്തകൾ പുറത്തുവന്നതോടെയാണ്  ഹൈക്കോടതി വിഷയത്തില്‍ വിശദീകരണം നല്‍കിയത്

  • Share this:

    കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്തയില്‍ വിശദീകരണവുമായി ഹൈക്കോടതി. മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഹൈക്കോടതി പിആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

    ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഹൈക്കോടതി ജഡ്ജി മാരുടെ പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

    എന്നാല്‍ സൈബി ജോസ് കിടങ്ങൂരിനെതിരായ കോഴ കേസിൻ്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച എന്ന മാധ്യമ വാർത്തകൾ പുറത്തുവന്നതോടെയാണ്  ഹൈക്കോടതി വിഷയത്തില്‍ വിശദീകരണം നല്‍കിയത്. കൂടിക്കാഴ്ച സംബന്ധിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും, തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് പ്രതിഷേധാര്‍ഹമെന്നും ഹൈക്കോടതി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് ചീഫ്ജസ്റ്റിസ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ഹൈക്കോടതി പിആര്‍ഒ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

    Published by:Arun krishna
    First published: