KSIDCക്കെതിരായ SFIO അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ഹർജി ഏപ്രിൽ 5 ലേക്ക് മാറ്റി

Last Updated:

ഒന്നും മറച്ചുവയ്ക്കാന്‍ ശ്രമിക്കരുതെന്ന് കെഎസ്ഐഡിസിയോട്  ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഹൈക്കോടതി
ഹൈക്കോടതി
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ കെഎസ്ഐഡിസിക്കെതിരായ (KSIDC)  അന്വേഷണം തുടരാമെന്ന് എസ്എഫ്ഐഒ (SFIO)യോട് ഹൈക്കോടതി. ഒന്നും മറച്ചുവയ്ക്കാന്‍ ശ്രമിക്കരുതെന്ന് കെഎസ്ഐഡിസിയോട്  ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കുമ്പോഴാണ് വിശ്വാസ്യത കൂടുന്നതെന്നും പരാമര്‍ശിച്ചു.
അന്വേഷണം വിശ്വാസ്യതയെ ബാധിക്കുമെന്ന് കെഎസ്ഐഡിസി  ആവര്‍ത്തിച്ചു. എക്‌സാലോജിക്കുമായി കരാറില്‍ ഏര്‍പ്പെട്ട സിഎംആര്‍എല്‍ തീരുമാനത്തില്‍ പങ്കില്ലെന്നും കെഎസ്‌ഐഡിസി ഹൈക്കോടതിയെ അറിയിച്ചു. കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് കോർപ്പറേറ്റ് മന്ത്രാലയം കോടതിയില്‍ വ്യക്തമാക്കി.
കമ്പനി എന്നു പറയുന്നത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് കൂടി ചേർന്നതാണ്. എക്സലോജിക് ,സി.എം.ആർ.എൽ ,കെ.എസ്.ഐ.ഡി.സി എന്നി മൂന്ന് കമ്പനികൾക്കെതിരെയാണ് അന്വേഷണമെന്ന് എ.എസ്.ജി വ്യക്തമാക്കി.
സി.എം.ആർ.എല്ലിന്റെ ഡയറക്ടർ ബോർഡിൽ കെ.എസ്.ഐ.ഡി. സി യുണ്ടെന്ന് കോടതി കണ്ടെത്തി. ഒന്നും ഒളിച്ചു വയ്ക്കരുതെന്ന് കെ.എസ്.ഐ.ഡി.സിയോട് പറഞ്ഞ കോടതി അന്വേഷണം തുടരാന്‍ കേന്ദ്രത്തിന് അനുവാദം നല്‍കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSIDCക്കെതിരായ SFIO അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; ഹർജി ഏപ്രിൽ 5 ലേക്ക് മാറ്റി
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement