'കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിന് തുല്യം': ഹൈക്കോടതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇന്ത്യൻ ശിക്ഷാ നിയമം, ഭാരതീയ ന്യായ സംഹിത തുടങ്ങിയവ പ്രകാരം കേസ് നിലനിൽക്കുമെന്നും ഹൈക്കോടതി പറഞ്ഞു
കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിന് സമാനമാണെന്ന് ഹൈക്കോടതി. മരണ കാരണമാകാവുന്ന കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതാണ് മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണം. കല്ലെറിഞ്ഞ് പരിക്കേൽക്കുന്നതും മരണത്തിന് കാരണമായേക്കാമെന്നും കല്ലിന്റെ ആകൃതി, വലിപ്പം, ഉപയോഗിച്ച രീതി തീവ്രത എന്നിവ പരിശോധിച്ച് മാരകായുധം കൊണ്ടുള്ള ആക്രമണത്തിന് കേസ് ചുമത്താമെന്നും കോടതി വ്യക്തമാക്കി.
അതിർത്തി തർക്കവുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിൽ അയൽ വാസിയായ സ്ത്രീയുടെ തലയ്ക്ക് കല്ലെറിഞ്ഞ് പരിക്കേൽപിച്ച കൊടകര സ്വദേശിയുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് എ.ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഇയാൾക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയത്.
കേസ് റദ്ദാക്കാൻ പ്രഥമ ദൃഷ്ട്യാ കാരണങ്ങളൊന്നും കാണുന്നില്ല എന്നു വ്യക്തമാക്കി ഹൈക്കോടതി സിംഗിൾ ബഞ്ച് കേസ് ഹർജി തള്ളുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം ഭാരതീയ ന്യായ സംഹിത തുടങ്ങിയവ പ്രകാരം കേസ് നിലനിൽക്കുന്നതാണെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം തെളിവുകളുടെ അടിസ്ഥാത്തിൽ ഇക്കാര്യം വിചാരണ കോടതിയ്ക്ക് പരിഗണിയ്ക്കാമെന്നും കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 22, 2024 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിന് തുല്യം': ഹൈക്കോടതി