• HOME
  • »
  • NEWS
  • »
  • kerala
  • »
  • നടിയെ ആക്രമിച്ച കേസ്: 'ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉത്തരവാദിത്തം കാട്ടണം'; അതിജീവിതയുടെ അഭിഭാഷകയ്ക്ക് ഹൈക്കോടതി മുന്നറിയിപ്പ്

നടിയെ ആക്രമിച്ച കേസ്: 'ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഉത്തരവാദിത്തം കാട്ടണം'; അതിജീവിതയുടെ അഭിഭാഷകയ്ക്ക് ഹൈക്കോടതി മുന്നറിയിപ്പ്

കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം അട്ടമറിയ്ക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത കോടതിയെ സമീപിച്ചത്

  • Share this:
    കൊച്ചി: ഗൗരവമുള്ള ആരോപണങ്ങള്‍ ഉന്നയിയ്ക്കുമ്പോള്‍ ഉത്തരവാദിത്തത്തോടു കൂടി പെരുമാറണമെന്ന് നടിയെ ആക്രമിച്ച കേസിലെ (Actress Attack Case)  അതിജീവിതയോട് ഹൈക്കോടതി. അതിജീവിത സമര്‍പ്പിച്ച സമര്‍പ്പിച്ച ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ അതിജീവിതയുടെ അഭിഭാഷകയോടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.  ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന ആവശ്യം പരിഗണിയ്ക്കുകയായിരുന്നു കോടതി.

    മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം വന്നതായി മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. പകര്‍പ്പ് കിട്ടിയില്ലാത്ത സാഹചര്യത്തിലാണ് ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നതെന്ന് അഭിഭാഷക വ്യക്തമാക്കി. ഫോറന്‍സിക് ലാബില്‍ നടത്തിയ മെമ്മറി കാര്‍ഡിന്റെ പരിശോധനാഫലം വിചാരണക്കോടതിയില്‍ ലഭിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്നാല്‍ പരിശോധനാ ഫലത്തിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷക കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിയ്ക്കുന്നത്
    വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

    Also Read- Dileep case | നടിയെ ആക്രമിച്ച കേസിലെ ആരോപണം; ശ്രീലേഖയ്ക്ക് എതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു

    കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം അട്ടമറിയ്ക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത കോടതിയെ സമീപിച്ചത്. കേസിലെ സാക്ഷികളെ സ്വധീനിയ്ക്കാനും കേസ് അട്ടമറിയ്ക്കാനും ശ്രമിച്ച് ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘം തയ്യാറാവുന്നില്ലെന്ന് ഹര്‍ജിയില്‍ അതിജീവിത ആരോപിയ്ക്കുന്നു. ക്രൈം ബ്രാഞ്ചിന്റെ ഈ നിലപാട് ചോദ്യം ചെയ്താണ് അതിജീവിത ഹര്‍ജി സമര്‍പ്പിച്ചത്. അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്താമെന്ന് കോടതി പോലും അനുമതി നല്‍കിയിട്ടും ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദത്തേത്തുടര്‍ന്ന് അന്വേഷണത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിന്‍വലിയുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

    കേസില്‍ വിശദീകരണം നല്‍കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിയ്ക്കണമെന്നും അതിീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യമുണ്ട്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിയ്ക്കാന്‍ അഡ്വ.ബി.രമാന്‍പിള്ളയുടെ കൂടെയുള്ള അഭിഭാഷകരായ ഫിലിപ്പ് വര്‍ഗീസ്, സുജേഷ് എന്നിവര്‍ക്ക് പങ്കുണ്ടെന്ന് സൈബര്‍ വിദഗ്ധൻ സായി ശങ്കര്‍ മൊഴി നല്‍കിയിരുന്നു. അഭിഭാഷകരുടെ നിര്‍ദ്ദേശപ്രകാരമാണ് തെളിവുകള്‍ നശിപ്പിച്ചത്. വക്കീല്‍ ഓഫീസിലെ വൈ ഫൈ നെറ്റ്വര്‍ക്ക് ഇതിനായി ഉപയോഗിച്ചിരുന്നു. തെളിവു നശിപ്പിയ്ക്കുന്നതിനായി ഉപയോഗിച്ച ലാപ്‌ടോപ്പും ഐമാക്കും തനിയ്ക്ക് മടക്കി നല്‍കിയില്ലെന്നും സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു.തെളിവു നശിപ്പിയ്ക്കല്‍ നടന്നത് കൊച്ചിയിലെ സ്വകാര്യ ഹോട്ടല്‍ വക്കീല്‍ ഓഫീസ് എന്നിവിടങ്ങളില്‍ വെച്ചായിരുന്നും എന്ന് അന്വേഷണത്തിലൂടെ ക്രൈം ബ്രാഞ്ചും കണ്ടെത്തിയിരുന്നു.

    തുടരന്വേഷണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയാക്കിയ സായ് ശങ്കറിനെ പിന്നീട് ക്രൈംബ്രാഞ്ച് മാപ്പുസാക്ഷിയാക്കിയിരുന്നു. കേസില്‍ ഇനി അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്തെ പ്രോസ്‌ക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും തെളിവു നശിപ്പിയ്ക്കാന്‍ മുംബൈയിലെ ലാബിലേക്ക് ഫോണുകള്‍ കൊണ്ടുപോയ നാലു അഭിഭാഷകര്‍, സാക്ഷികളെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് അന്വേഷണ സംഘം തയ്യാറാക്കിയിരുന്നത്.

    Also Read- 'പൾസർ സുനി കുറ്റകൃത്യം ചെയ്തെന്ന് അറിവ് ലഭിച്ചിട്ടും നടപടി എടുത്തില്ല'; ആർ ശ്രീലേഖയ്ക്കെതിരെ പരാതി

    കേസിലെ തുടരന്വേഷണം അവസാനിപ്പിയ്ക്കാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി മറ്റന്നാള്‍ അവസാനിയ്ക്കും. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന നീളുന്നതിനാല്‍ പ്രോസ്‌ക്യൂഷന്റെ ആവശ്യപ്രകാരം അന്വേഷണ കാലാവധി രണ്ടുവട്ടം കോടതി നീട്ടിനല്‍കിയിരുന്നു. അഭിഭാഷകരുടെ ചോദ്യം ചെയ്യല്‍ ഒഴിവാക്കി മെമ്മറി കാര്‍ഡിന്റെ പരിശോധനഫലം ലഭിച്ചശേഷം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനാണ് നീക്കം. നേരത്തെ കേസില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരുന്നു. ഇതിനെതിരായി നടിയുടെ പ്രതികണമുണ്ടായത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് വന്‍വിവാദമായതോടെ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയിരുന്നു.

    കേസിലെ വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ കേസില്‍ നടന്‍ ദിലീപ് നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ മുന്‍ ജയില്‍ മേധാവി നടത്തിയ വെളിപ്പെടുത്തലിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ശ്രീലേഖയുടെ ചില പരമാര്‍ശങ്ങളുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘവും ശ്രീലേഖയുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ്.
    Published by:Rajesh V
    First published: