കെ.എം ഷാജിയുടെ 'എംഎൽഎ അവകാശം' നിഷേധിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല
Last Updated:
കൊച്ചി: അയോഗ്യനാക്കിയ അഴീക്കോട് എം.എൽ.എ കെ.എം ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ നിഷേധിക്കണമെന്ന എം.വി നികേഷ്കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസ് രണ്ടാഴ്ച കഴിഞ്ഞ് വിധി പറയാനായി മാറ്റി. അയോഗ്യതക്ക് രണ്ടാഴ്ചത്തെ സ്റ്റേ അനുവദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തുകയും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുകയും ചെയ്തുവെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍ സമര്‍പിച്ച ഹർജിയിലാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.
കടം വാങ്ങിയോ മോഷ്ടിച്ചോ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്ന് കോടതി
അമുസ്ലിമായ തനിക്ക് വോട്ട് ചെയ്യരുതെന്ന് മുസ്ലിം വീടുകളില്‍ പ്രചരണം നടത്തിയെന്നും നികേഷ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടിയെ സമീപിക്കുന്നതിന് സാവകാശം തേടി കെ എം ഷാജി കോടതിയെ സമീപിക്കുകയും ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റോ ചെയ്യുകയും ചെയ്തു.
advertisement
അമ്പതിനായിരം രൂപ കോടതി ചെലവായി നികേഷിന് നൽകാൻ കെഎം ഷാജിയോട് കോടതി നിർദേശം നൽകിയിരുന്നു. ഈ പണം ഇന്നലെ ഹൈക്കോടതിയില്‍ ഷാജി അടച്ചു.
ഷാജിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് 2016ൽ നികേഷ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.ഡി രാജൻ വിധിപ്രസ്താവിച്ചത്. വ്യാജ ലഘുലേഖ പ്രചരിപ്പിച്ച് വോട്ടർമാരെ സ്വാധീനിച്ചുവെന്ന്കോടതി കണ്ടെത്തിയിട്ടുണ്ട്. വരണാധികാരിയുടേയും വോട്ടർമാരുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ഷാജിയെ അയോഗ്യനാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 13, 2018 7:12 AM IST


