തിരുവനന്തപുരം: കെഎസ്ആര്‍ടിസി സംയുക്ത സമരസമിതി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് സമരം ഇന്ന് അർദ്ധരാത്രിമുതല്‍ ആരംഭിക്കും. പ്രശ്നം പരിഹരിക്കാന്‍ ഗതാഗത- തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ ഇന്ന് 11 മണിക്ക് യോഗം വിളിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സമരസമിതി തീരുമാനം.
പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ അടക്കം തിരിച്ചെടുക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, ഡ്യൂട്ടി പരിഷ്കരണത്തിന്റെ അപാകത പരിഹരിക്കുക തുടങ്ങി പന്ത്രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമര സമിതി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിപ്പോകളിൽ അര്‍ദ്ധരാത്രിമുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്താൻ അനുവദിക്കേണ്ട എന്നാണ് തീരുമാനം.
ദീര്‍ഘദൂര ബസുകളടക്കം സര്‍വ്വീസ് നടത്താന്‍ ശ്രമിച്ചാല്‍ തടയാനാണ് തീരുമാനം. രാവിലെ തൊഴില്‍ ഗതാഗത വകുപ്പ് മന്ത്രിമാര്‍ സംയുക്ത സമര സമിതിയുമായി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. ആവശ്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സമരസമിതി തീരുമാനം. ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ ഒക്ടോബര്‍ 2 മുതല്‍ സംയുക്ത ട്രേഡ് യൂണിയന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗതാഗത - തൊഴില്‍ മന്ത്രിമാര്‍ നല്കി ഉറപ്പിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ഡിസംബര്‍ കഴിഞ്ഞിട്ടും ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.