കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന് വൺ ഇന്ത്യ വൺ പെൻഷൻ (OIOP). കോട്ടയത്ത് മൂന്ന് സ്ഥാനാർഥികളാണ് ജയിച്ചത്.ഉഴവൂർ പഞ്ചായത്തിലെ മൂന്ന് , നാല് വാർഡുകളിലും കൊഴുവനാൽ പഞ്ചായത്ത് ഒന്നാം വാർഡിലുമാണ് OIOP സ്ഥാനാർഥികൾ ജയിച്ചത്. രാജേഷ് ബി ആണ് വിജയിച്ചത്. ഉഴവൂരിലെ പയസ് മൗണ്ടിൽ അഞ്ജു പി. ബെന്നിയും വിജയം നേടി.
ഉഴവൂരിലെ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികളുടെ ജയം എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്കും വളരെ നിർണായകമാണ്. 13 അംഗങ്ങള്‍ ഉള്ള പഞ്ചായത്തിൽ അഞ്ച് സീറ്റുകള്‍ വീതം നേടി എൽഡിഎഫും യുഡിഎഫും തുല്യത പാലിച്ചിരിക്കുകയാണ്. ബിജെപി ഒരു സീറ്റും നേടിയിട്ടുണ്ട്. ആ സാഹചര്യത്തിൽ ഭരണം ആർക്ക് എന്നത് OIOP സ്ഥാനാർഥികളുടെ തീരുമാനം അനുസരിച്ചാകും.
Also Read-Kerala Local Body Election 2020 Result | ഇടതുപക്ഷത്തിന് ഐതിഹാസിക വിജയമെന്ന് കോടിയേരി ബാലകൃഷ്ണൻ
ഇടതുമുന്നണിയിൽ ജോസ് വിഭാഗത്തിന് മൂന്നും, സിപിഎംന് രണ്ടും സീറ്റാണ് ഇവിടെ ലഭിച്ചത്. യു ഡിഎഫിൽ കോൺഗ്രസിന് മൂന്നും, ജോസഫ് വിഭാഗത്തിന് രണ്ടും അംഗങ്ങളെ ലഭിച്ചു. ഭരണം പിടിക്കാൻ നിർണായകമായതിനാൽ പ്രസിഡന്‍റ് , വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് OIOP സ്ഥാനാർഥികളെ ഒപ്പം നിർത്താനുള്ള ശ്രമങ്ങൾ യുഡിഎഫ് കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാൽ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം നേടി മുന്നേറുകയാണ്. മുൻസിപ്പാലിറ്റികളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം കനത്ത മത്സരവും കാഴ്ച വയ്ക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala local body Election 2020, Kerala local body election 2020 result, Kerala panchayat election 2020 result, Kozhikode panchayath election 2020 result, Malappuram local body election 2020 result, Thiruvananthapuram Corporation election 2020 result