advertisement

Kerala Local Body Election 2020 Result | കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

Last Updated:

എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആതിര 433 വോട്ടിനാണ് ഇവിടെ വിജയിച്ചത്

കോഴിക്കോട്: ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്റെ വാര്‍ഡായ ഉള്ളൂരിലും ഇടതു സ്ഥാനാർത്ഥി വിജയിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആതിര 433 വോട്ടിനാണ് ഇവിടെ വിജയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ വാര്‍ഡുകളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്.
മുല്ലപ്പള്ളിയുടെ രാമചന്ദ്രന്റെ വടകരയിലുള്ള കല്ലാമല ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ആശിഷ് ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
advertisement
തിരുവനന്തപുരം കോർപറേഷനിലെപൂജപ്പുര വാര്‍ഡില്‍ ബിജെപി നേതാവ് വി. വി രാജേഷ് വിജയിച്ചു. അതേസമയം തിരുവനന്തപുരം കോർപറേഷനിലെ മുൻ മേയർ കെ ശ്രീകുമാർ പരാജയപ്പെട്ടു. ഇടതു മുന്നണി മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ എ.ജ ഒലീനയും പരാജയപ്പെട്ടു. കൊച്ചിയിൽ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി വേണുഗോപാലും തൃശൂരിൽ ബി.ജെ.പി വക്താവ് ബി ഗോപാലകൃഷ്ണനും പരാജയപ്പെട്ടു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Local Body Election 2020 Result | കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം
Next Article
advertisement
ചലച്ചിത്ര താരം സുധീർ കരമന തിരുവനന്തപുരത്ത് ഇടതുപക്ഷ സ്വതന്ത്രൻ
ചലച്ചിത്ര താരം സുധീർ കരമന തിരുവനന്തപുരത്ത് ഇടതുപക്ഷ സ്വതന്ത്രൻ
  • ചലച്ചിത്രതാരവും സ്കൂള്‍ പ്രിൻസിപ്പലുമായ സുധീർ കരമനയെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കി

  • സുധീർ കരമനയുടെ വിദ്യാഭ്യാസവും അധ്യാപകജീവിതവും സിനിമയിലേക്കുള്ള പ്രവേശനവും ശ്രദ്ധേയമാണ്

  • തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി സി പി ജോണ്‍, ബിജെപിക്ക് കരമന ജയൻ മത്സരരംഗത്തുണ്ട്

View All
advertisement