തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ സ്വന്തം വാര്‍ഡുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ തോറ്റു. ഇവിടങ്ങളിൽ ഇടതു സ്ഥാനാർത്ഥികളാണ് വിജയിച്ചത്. മുല്ലപ്പള്ളിയുടെ രാമചന്ദ്രന്റെ വടകരയിലുള്ള കല്ലാമല ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ആശിഷ് ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത് .
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡിലും യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടു. ഇവിടെ എൽ.ഡി.എഫ് ആണ് വിജയിച്ചത്. അതേസമയം ചെന്നിത്തല പഞ്ചായത്തിൽ യു.ഡി.എഫ് ആണ് മുന്നിൽ.
പാലക്കാടിന് പിന്നാലെ സംസ്ഥാനത്തെ രണ്ടാമത്തെ നഗരസഭയിലും ബിജെപി ഭരണം. പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയത്. പന്തളത്തെ 33 വാർഡുകളിൽ 17 ഇടത്ത് ബിജെപി മുന്നിലെത്തി. ഏഴിടത്ത് എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഏറ്റവും വലിയ പ്രതിഷേധം ഉയർന്ന സ്ഥലങ്ങളിലൊന്നാണ് പന്തളം. നാമജപ പ്രതിഷേധത്തിന്റെ തുടക്കവും പന്തളത്ത് നിന്നായിരുന്നു.2015ലെ തെരഞ്ഞെടുപ്പിൽ ഏഴിടത്ത് മാത്രമായിരുന്നു എൻഡിഎ വിജയിച്ചത്.
ബിജെപി നേരത്തെ അധികാരത്തിലിരുന്ന പാലക്കാട് ഇത്തവണയും അധികാരം നിലനിർത്തി. ഷൊർണൂരിൽ എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കേരള കോൺഗ്രസ് തട്ടകമായ പാലാ മുത്തോലി പഞ്ചായത്തിലെ 13ൽ ആറ് വാർഡുകളിൽ ബിജെപി വിജയിച്ചു. അതേസമയം, തൃശൂർ കോർപറേഷനിൽ മേയർ സ്ഥാനാർത്ഥി അഡ്വ.ബി ഗോപാലകൃഷ്ണൻ 241 വോട്ടിന് തോറ്റത് ബിജെപിക്ക് തിരിച്ചടിയായി.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.