തിരുവനന്തപുരം: ഫേസ്ബുക്കിൽ അങ്കംകുറിച്ച് വൈകാതെതന്നെ കേരള പൊലീസ് തരംഗമായി. രാജ്യത്തെ തന്നെ ഏറ്റവും പ്രചാരമുള്ള പൊലീസ് ഫേസ്ബുക്ക് പേജായി കേരള പൊലീസിന്‍റെ പേജ് മാറി. ഫേസ്ബുക്ക് പോസ്റ്റിലൂടെ കേരള പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ പ്രചാരത്തെ പിന്തള്ളി ലോകത്തിലെ തന്നെ പൊലീസ് പേജുകളിൽ മുൻനിരയിലേക്ക് കുതിക്കുകയാണ് കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ്. നേരത്തെ ബംഗളുരു സിറ്റി പൊലീസിന്‍റെ പേജിനെ മറികടന്ന് കേരള പൊലീസ് രാജ്യത്ത് തന്നെ ഒന്നാമതെത്തിയിരുന്നു.
കേരള പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
രാജ്യത്തെ ഏറ്റവും പ്രചാരമുള്ള "പോലീസ് ഫേസ്ബുക്ക് പേജ്" എന്ന നേട്ടം കൈവരിച്ച കേരള പോലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്...
ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ പേജിനെ(NYPD) പിന്തള്ളി കേരള പോലീസ് പേജ് ലോകത്തിലെ തന്നെ പൊലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്...
പ്രളയത്തിന്‍റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങൾക്കൊപ്പം നിന്നവരെ ഈ ഘട്ടത്തിൽ നന്ദിയോടെ സ്മരിക്കുന്നു. അഭിമാനകരമായ ഈ നേട്ടം കൈവരിക്കാൻ കേരള പോലീസിന്‍റെ നവമാധ്യമ ഇടപെടലുകൾക്ക് സഹായകരമായ ഏവരുടെയും പിന്തുണ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Facebook page, Kerala police, Newyork police department, കേരള പൊലീസ്, ഫേസ്ബുക്ക് പേജ്