തിരക്കുള്ള ഇടങ്ങളില്‍ പറന്നെത്താൻ ഇലക്ട്രിക്ക് ഹോവർ ബോർഡുമായി കേരളാ പൊലീസ്

Last Updated:

നിലവിൽ കൊച്ചി സിറ്റി പൊലീസ് ഇത്തരത്തിലുള്ള ഹോവർ ബോർഡുകൾ ഉപയോഗിക്കുന്നുണ്ട്

Pic Credits: Instagram
Pic Credits: Instagram
തിരുവനന്തപുരം: തിരക്കുള്ള ഇടങ്ങളില്‍ വേഗമെത്താൻ  ഇലക്ട്രിക്ക് ഹോവർ ബോർഡുമായി പൊലീസ്. തിരക്കുള്ള സ്ഥലങ്ങളിൽ ഇനി സിറ്റി പൊലീസ് റോന്ത് ചുറ്റുക ഇനി ഇലക്ട്രിക്ക് ഹോവർ ബോർഡുകളിലായിരിക്കും. ഓണാഘോഷത്തോടനുബന്ധിച്ച് ഇലക്ട്രിക് ഹോവർ ബോർഡ്‌ പട്രോളിങ്ങിന്റെ ഉദ്ഘാടനം മാനവീയം വീഥിയിൽ സിറ്റി പൊലീസ് കമ്മിഷണർ സി നാഗരാജു ഇലക്ട്രിക് ഹോവർ ബോർഡ്‌ ഓടിച്ച് പട്രോളിങ് നടത്തി നിർവഹിച്ചു.
നിലവിലെ പൊലീസിൻ്റെ ബൈക്ക്, ജീപ്പ് പട്രോളിങ്‌ വാഹനങ്ങൾക്ക് ആള്‍ക്കൂട്ടങ്ങൾക്ക് ഇടയിലൂടെ സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ കാൽ നടയാത്രക്കാരുടെ സുരക്ഷ, അനധികൃത പാർക്കിംഗ് സാമൂഹ്യ വിരുദ്ധശല്യം എന്നിവ ഒഴിവാക്കുന്നതിനും ഒപ്പം പൊലീസിന്റെ സാന്നിധ്യം ഉറപ്പ് വരുത്താനും ആണ് ഹോവർ പട്രോളിങ് സംവിധാനം ഉപയോഗിക്കുന്നത്.
ഒരു പൊലീസ് ഉദ്യോഗസ്ഥന് നിന്നുകൊണ്ട് ഇതിൽ പട്രോളിങ്‌ നടത്താൻ സാധിക്കുന്ന രണ്ടു ചെറിയ വീലുകളും ഹാൻഡിലും നില്ക്കുന്നതിനുള്ള പ്ലാറ്റ്ഫോമും അടങ്ങിയ സെൽഫ്‌ ബാലൻസിങ്‌ സംവിധാനമുള്ള ഇലക്ട്രിക് ഹോവർ ബോർഡ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ ശരീര ചലനങ്ങൾകൊണ്ട് വേഗത കൂട്ടാനും കുറയ്ക്കാനും സാധിക്കും. ഇതിൽ ബീക്കൺ ലെറ്റും എൽഇഡി ഹെഡ് ലൈറ്റും ഉണ്ട്. 20 കിലോമീറ്റർ വേഗതയിലും 120 കിലോ ഭാരം വഹിച്ചുകൊണ്ടു സഞ്ചരിക്കാനും ഹോവർ ബോർഡുകൾക്ക് കഴിയും. നിലവിൽ കൊച്ചി സിറ്റി പൊലീസ് ഇത്തരത്തിലുള്ള ഹോവർ ബോർഡുകൾ ഉപയോഗിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരക്കുള്ള ഇടങ്ങളില്‍ പറന്നെത്താൻ ഇലക്ട്രിക്ക് ഹോവർ ബോർഡുമായി കേരളാ പൊലീസ്
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement