Kerala Rain Alert: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

Last Updated:

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (08/09/2025) മുതൽ 10/09/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (08/09/2025) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം.
08/09/2025: മധ്യ പടിഞ്ഞാറൻ അറബിക്കടൽ അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ അറബിക്കടൽ , തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
advertisement
09/09/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
10/09/2025: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rain Alert: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്
Next Article
advertisement
നേപ്പാള്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരോധിച്ചത് എന്തുകൊണ്ട്? കടുത്ത പ്രതിഷേധവുമായി ജെന്‍സികള്‍
നേപ്പാള്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ നിരോധിച്ചത് എന്തുകൊണ്ട്? കടുത്ത പ്രതിഷേധവുമായി ജെന്‍സികള്‍
  • നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധിച്ചതിനെതിരെ യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

  • സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ രജിസ്റ്റർ ചെയ്യാത്തതിനാൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.

  • പ്രതിഷേധത്തിൽ ഒരാൾ കൊല്ലപ്പെടുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, കർഫ്യൂ പ്രഖ്യാപിച്ചു.

View All
advertisement