advertisement

കേരളത്തിന്റെ തലസ്ഥാന മാറ്റം കോൺഗ്രസ്-ബിജെപി ഗൂഢാലോചനയെന്ന് മന്ത്രി വി.ശിവൻകുട്ടി

Last Updated:

കേരളത്തിൽ ഇരുപാർട്ടികളും നിലയില്ലാകയത്തിലാണ്. അതുകൊണ്ടാണ് അനാവശ്യ പ്രസ്താവനകൾ നടത്തി ശ്രദ്ധതിരിക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

v sivankutty
v sivankutty
കേരളത്തിന്റെ തലസ്ഥാന മാറ്റം കോൺഗ്രസ്-ബിജെപി ഗൂഢാലോചനയെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ഇരുപാർട്ടികളും നിലയില്ലാകയത്തിൽ ആയതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തി ശ്രദ്ധതിരിക്കാൻ ശ്രമിക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.കേരളത്തിൽ ഇരുപാർട്ടികളും നിലയില്ലാകയത്തിൽ ആണ്. അതുകൊണ്ടാണ് അനാവശ്യ പ്രസ്താവനകൾ നടത്തി ശ്രദ്ധതിരിക്കാൻ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
വർഗീയ ശക്തികൾ അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് പ്രാഥമികമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ മുന്നോട്ട് വച്ചാണ്. പൗരത്വ നിയമ ഭേദഗതിയെയും വാമന ജയന്തി ആശയത്തെയും സോമാലിയ പരാമർശത്തെയും കേരളം പ്രതിരോധിച്ചത് ഒറ്റക്കെട്ടായാണ്.
advertisement
ഹൈബി ഈഡന്റെ തലസ്ഥാന വിവാദത്തിൽ ന്യായമായും ചില സംശയങ്ങൾ ഉയരുന്നുണ്ട്. ഇതൊരു സംഘപരിവാർ അജണ്ടയുടെ ഭാഗമാണോ എന്ന സംശയമാണ് ഉയരുന്നത്. ബിജെപിയുടെ ബി ടീമായി കേരളത്തിൽ കോൺഗ്രസ്‌ അധഃപതിച്ചിരിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിന്റെ തലസ്ഥാന മാറ്റം കോൺഗ്രസ്-ബിജെപി ഗൂഢാലോചനയെന്ന് മന്ത്രി വി.ശിവൻകുട്ടി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement