advertisement

കന്യാസ്ത്രീക്ക് എതിരായ മോശം പരാമർശം: പി സി ജോർജ് എം എൽ എയെ ശാസിക്കാൻ ശുപാർശ

Last Updated:

എന്നാൽ, പി സി ജോർജിന്റെ വാക്കുകൾ അങ്ങേയറ്റം അപമാനകരം ആയിരുന്നെന്നും തോന്നിയത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും നിയമപരമായി തന്നെ അതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.

തിരുവനന്തപുരം: കന്യാസ്ത്രീക്ക് എതിരെ മോശം പരാമർശം നടത്തിയ പരാതിയിൽ പി സി ജോർജ് എം എൽ എയെ ശാസിക്കാൻ ശുപാർശ. പി സി ജോർജിന് എതിരായ നടപടിക്ക് നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്സ്  കമ്മിറ്റിയാണ് ശുപാർശ നൽകിയത്.
സഭയിൽ പി സി ജോർജിന് എതിരായ പരാതി വച്ചത് ഏഴാം നമ്പർ റിപ്പോർട്ട് ആയിട്ടായിരുന്നു. വനിത കമ്മീഷൻ  അധ്യക്ഷ എം സി ജോസഫൈൻ അടക്കമുള്ളവർ ആയിരുന്നു പി സി ജോർജിന് എതിരെ പരാതി നൽകിയത്.  പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തിൽ എം എൽ എ പരാമർശം നടത്തിയെന്ന് ആയിരുന്നു  പരാതി.
You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]
നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റി പരാതി പരിശോധിക്കുകയും എം എൽ എ കന്യാസ്ത്രീക്ക്  എതിരെ നടത്തിയ പരാമർശങ്ങൾ അതിരു കടന്നതാണെന്നും വിലയിരുത്തി. അതിനു ശേഷമാണ് എം എൽ എയെ  ശാസിക്കാൻ ശുപാർശ ചെയ്തുള്ള റിപ്പോർട്ട് സമർപ്പിച്ചത്.
advertisement
ജലന്ധർ ബിഷപ്പിനെതിരെ ലൈംഗികപീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് എതിരെ പി സി ജോർജ് നടത്തിയ പരാമർശമാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ഇതിനു പിന്നാലെ കന്യാസ്ത്രീക്ക് എതിരെ നടത്തിയ മോശം പരാമർശം പിൻവലിക്കുന്നതായി പി സി ജോർജ് എം എൽ എ പറഞ്ഞിരുന്നു.
ആ വാക്കുകൾ ഏതു സ്ത്രീയെക്കുറിച്ചും ഉപയോഗിക്കാൻ പാടില്ലായിരുന്നെന്നും പറഞ്ഞുപോയതിൽ ദുഃഖമുണ്ടെന്നും ആയിരുന്നു പി സി ജോർജ് പറഞ്ഞത്. എന്നാൽ, പി സി ജോർജിന്റെ വാക്കുകൾ അങ്ങേയറ്റം അപമാനകരം ആയിരുന്നെന്നും തോന്നിയത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും നിയമപരമായി തന്നെ അതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കന്യാസ്ത്രീക്ക് എതിരായ മോശം പരാമർശം: പി സി ജോർജ് എം എൽ എയെ ശാസിക്കാൻ ശുപാർശ
Next Article
advertisement
സമയപരിധി അവസാനിക്കുന്നു; ഇറാന്റെ പ്രധാന ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ആക്രമണം
സമയപരിധി അവസാനിക്കുന്നു; ഇറാന്റെ പ്രധാന ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ആക്രമണം
  • ഇറാന്റെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപിൽ ആക്രമണം നടന്നു

  • അമേരിക്കൻ സേന ഖാർഗ് ദ്വീപിൽ ആക്രമണം നടത്തിയതായി ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു

  • ഇറാന്റെ തീരപ്രദേശങ്ങൾക്കോ ദ്വീപുകൾക്കോ നേരെ ആക്രമണമുണ്ടായാൽ കടൽ മൈനുകൾ വിന്യസിക്കുമെന്ന് മുന്നറിയിപ്പ്

View All
advertisement