‘ഇൻതിഫാദ’ പേര് വിവാദം; കേരള സർവകലാശാല കലോത്സവ ഹർജി ഹൈക്കോടതിയില്‍ തീർപ്പാക്കി
- Published by:Arun krishna
- news18-malayalam
Last Updated:
കലോത്സവത്തിന് നൽകിയിരിക്കുന്ന ‘ഇൻതിഫാദ’ എന്ന പേര് നീക്കാൻ വൈസ് ചാൻസലർ ഉത്തരവ് പുറപ്പെടുവിച്ചതായി ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തുടർ നടപടി അവസാനിപ്പിച്ചത്
കേരള സർവകലാശാല കലോത്സവ ലോഗോയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹർജി ഹൈകോടതിയിൽ തീർപ്പാക്കി. അടുത്തയാഴ്ച നടക്കാനിരിക്കുന്ന യുവജനോൽസവത്തിന് നൽകിയിട്ടുള്ള ‘ഇൻതിഫാദ’ എന്ന പേര് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിലമേൽ എൻ.എസ്.എസ് കോളജ് വിദ്യാർഥിയും എ.ബി.വി.പി പ്രവർത്തകനുമായ എ.എസ്. ആശിഷാണ് ഹർജി നൽകിയത്.
കലോത്സവത്തിന് നൽകിയിരിക്കുന്ന ‘ഇൻതിഫാദ’ എന്ന പേര് നീക്കാൻ വൈസ് ചാൻസലർ ഉത്തരവ് പുറപ്പെടുവിച്ചതായി ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ തുടർ നടപടി അവസാനിപ്പിച്ചത്
ഹർജിയിൽ സർക്കാറും സർവകലാശാല യൂനിയനുമടക്കം എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ഇൻതിഫാദ എന്ന പേര് ഉപയോഗിക്കുന്നത് വിലക്കി ഉത്തരവിറക്കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി ഹൈക്കോടതി തീർപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
March 05, 2024 10:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ഇൻതിഫാദ’ പേര് വിവാദം; കേരള സർവകലാശാല കലോത്സവ ഹർജി ഹൈക്കോടതിയില്‍ തീർപ്പാക്കി