സണ്ണി ലിയോണിയുടെ എഞ്ചിനീയറിംഗ് കോളേജ് പരിപാടി കേരള സർവകലാശാലാ വൈസ് ചാൻസലർ തടഞ്ഞു

Last Updated:

ജൂലൈ അഞ്ചിനാണ് സണ്ണി ലിയോണിയുടെ പ്രോഗ്രാം നടത്താൻ കോളേജ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്

തിരുവനന്തപുരം: കേരള സർവകലാശാല ക്യാമ്പസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ സണ്ണി ലിയോണിയുടെ സ്റ്റേജ് പ്രോഗ്രാം നടത്തുന്നത് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ തടഞ്ഞു. ഇത് സംബന്ധിച്ച നിർദ്ദേശം രജിസ്ട്രാർക്ക് നൽകി.
ജൂലൈ അഞ്ചിനാണ് സണ്ണി ലിയോണിയുടെ പ്രോഗ്രാം നടത്താൻ കോളേജ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. പുറമേ നിന്നുള്ള പ്രോഗ്രാമിന് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല.
തിരുവനന്തപുരം ഗവ: എൻജിനീറിങ് കോളേജിലും, കഴിഞ്ഞവർഷം കുസാറ്റിലും വിദ്യാർഥി സംഘടനകൾ സംഘടിപ്പിച്ച പരിപാടികളെ തുടർന്ന് വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു. പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ ക്യാമ്പസ്സിൽ നടത്തുന്നത് സർക്കാർ കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവ് നിലനിൽക്കവേയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ പ്രോഗ്രാം നടത്താൻ കേരള സർവകലാശാലയിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ സംഘടന തീരുമാനിച്ചത്.
advertisement
യാതൊരു കാരണവശാലും വിദ്യാർത്ഥികൾ ഇത്തരം പരിപാടികൾ ക്യാമ്പസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വിസി.
അമേരിക്കൻ പൗരത്വമുള്ള ഇന്ത്യൻ വംശജയായ സണ്ണി ലിയോണി അഭിനേത്രിയും മോഡലും, ഇപ്പോൾ ഇന്ത്യൻ സിനിമാ രംഗത്തെ നിറ സാന്നിധ്യവുമാണ്.
Summary: The Vice Chancellor of the University of Kerala has intervened to halt College of Engineering, Kariavattom, from organising a stage show featuring Bollywood actor Sunny Leone. The VC directed the registrar to cancel the program slated for July 2024, citing the absence of prior permission from the University
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സണ്ണി ലിയോണിയുടെ എഞ്ചിനീയറിംഗ് കോളേജ് പരിപാടി കേരള സർവകലാശാലാ വൈസ് ചാൻസലർ തടഞ്ഞു
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement