തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്പില് പ്രതിപക്ഷം നടത്തിയ അസാധാരണ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തുവെന്ന പരാതിയുമായി കെ.കെ. രമ എം.എല്‍.എ.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് ആദ്യം അക്രമം നടത്തിയതും അധിക്ഷേപിച്ച് സംസാരിച്ചതും. ഇതിനുപിന്നാലെയാണ് നാലഞ്ച് വനിതാ വാച്ച് ആന്‍ഡ് വാര്ഡന്മാര് ചേര്‍ന്ന് കാലും കയ്യുമൊക്കെ പിടിച്ച് വലിച്ചെന്നാണ് ആരോപണം. “അതിനും മാത്രം എന്ത് അക്രമമാണ് ഇവിടെയുണ്ടായത്. ഞങ്ങള്‍ എന്ത് അക്രമം നടത്താനാണ് ഇവിടെ വന്നത്? നിയമസഭാ ഹാളിലാണല്ലോ സമരം നടത്തുന്നത്. പുറത്തല്ലല്ലോ” എന്നും രമ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.