• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്പീക്കറുടെ ഓഫീസിനു മുന്നിൽ അസാധാരണ പ്രതിഷേധം, സംഘർഷം; തിരുവഞ്ചൂരിനെ കൈയേറ്റം ചെയ്തെന്ന് പരാതി

സ്പീക്കറുടെ ഓഫീസിനു മുന്നിൽ അസാധാരണ പ്രതിഷേധം, സംഘർഷം; തിരുവഞ്ചൂരിനെ കൈയേറ്റം ചെയ്തെന്ന് പരാതി

ടി.ജെ. സനീഷ് കുമാർ ജോസഫ് കുഴഞ്ഞുവീണു. നാലു പ്രതിപക്ഷ എംഎൽഎമാർക്ക് പരിക്കേറ്റെന്ന് വി.ഡി. സതീശൻ

  • Share this:

    തിരുവനന്തപുരം: നിയമസഭയിൽ‌ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷ എംഎൽഎമാർ ഉപരോധിച്ചതോടെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷമുണ്ടായി. ഇതിനിടെ സ്പീക്കർ എ എൻ ഷംസീർ ഓഫ‌ീസിനുള്ളിൽ പ്രവേശിച്ചു.

    എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു. സംഘർഷത്തിനിടെ കോൺഗ്രസ് എംഎൽഎ ടി ജെ സനീഷ് കുമാർ ജോസഫ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    വാച്ച് ആൻഡ് വാർഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയ്യേറ്റം ചെയ്തുവെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

    നാല് എംഎൽഎമാർക്ക് പരിക്കേറ്റതായി പ്രതിപക്ഷം ആരോപിച്ചു. ടി വി ഇബ്രാഹിം, സനീഷ് കുമാർ ജോസഫ്, കെ കെ രമ, എ കെ എം അഷ്റഫ് എന്നിവർക്കാണ് പരിക്കേറ്റത്.

    Also Read- ബ്രഹ്മപുരം തീപിടിത്തം പൊലീസ് പ്രത്യേക സംഘവും വിജിലൻസും അന്വേഷിക്കും: മുഖ്യമന്ത്രി നിയമസഭയിൽ

    ഭരണപക്ഷ എംഎൽഎമാരും പ്രതിഷേധ സ്ഥലത്തെത്തി. പ്രതിപക്ഷ എംഎൽഎമാരുടെ അവകാശങ്ങൾ സ്പീക്കർ നിരന്തരം നിഷേധിക്കുന്നെന്ന് ആരോപിച്ചായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. ഉപരോധം അവസാനിപ്പിച്ച ശേഷം പ്രതിപക്ഷ അംഗങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസിൽ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു.

    Published by:Rajesh V
    First published: