'വീട് പൊളിക്കുമെന്നത് തമാശ, കോർപറേഷൻ നോട്ടീസ് നൽകിയിട്ടില്ല' - എല്ലാം രാഷ്ട്രീയമെന്ന് കെ.എം ഷാജി

Last Updated:

ഷാജിയുടെ വീട് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷൻ നോട്ടീസ് നൽകിയെന്ന വാർത്തയോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

കോഴിക്കോട്: വീട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷൻ തനിക്ക് നോട്ടീസ് നൽകിയിട്ടില്ലെന്ന് യു
ഡി എഫ് എം.എൽ.എ കെ.എം ഷാജി. സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേയാണ് കെ.എം
ഷാജി ഇങ്ങനെ പറഞ്ഞത്. തന്റെ വീട്ടിൽ ഇത്തരത്തിൽ ഒരു നോട്ടീസ് ലഭിച്ചിട്ടില്ല. വീട്ടിലോ ഭാര്യയ്ക്കോ അങ്ങനെയൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കോർപറേഷനിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അവർ അത്തരത്തിൽ ഒരു നോട്ടീസ് പുറത്തിറക്കിയിട്ടില്ലെന്നാണ് പറഞ്ഞതെന്നും കെ.എം ഷാജി മാധ്യമങ്ങളോട് പറഞ്ഞു.
നല്ല സാമ്പത്തിക പശ്ചാത്തലത്തിൽ വളർന്നു വന്നയാളാണ് ഞാൻ. അതുകൊണ്ടു തന്നെ ഇതിനെയെല്ലാം രേഖകൾ വച്ച് തെളിയിക്കാൻ തനിക്ക് കഴിയും. പിണറായിയും കോടിയേരിയും വീടുണ്ടാക്കിയ തരത്തിൽ തന്റെ വീട് കൂട്ടാൻ അവർ കണക്കാക്കേണ്ട. ഈ വീട് താൻ വാങ്ങുന്നത് 2012ലാണെന്നും സ്കൂളിൽ നിന്നും കോഴ വാങ്ങിയെന്ന
advertisement
ആരോപണം 2014ലേതാണെന്നും കെ.എം ഷാജി എം.എൽ.എ പറഞ്ഞു. നിയമവിരുദ്ധമായ ഒരു നിർമാണവും നടന്നിട്ടില്ലെന്നും എല്ലാം വെറും രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ലീഗിനകത്ത് യാതൊരുവിധ ഗൂഢാലോചനയും ഇല്ലെന്നും അങ്ങനെയുണ്ടെങ്കിൽ സംസ്ഥാന സെക്രട്ടറിയായ താനത് അറിയേണ്ടതാണെന്നും കെ.എം ഷാജി പറഞ്ഞു.
advertisement
[NEWS] കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ [NEWS]
ഷാജിയുടെ വീട് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷൻ നോട്ടീസ് നൽകിയെന്ന വാർത്തയോട്
പ്രതികരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കോർപറേഷൻ നൽകിയ അനുമതിയേക്കൾ വലിയ അളവിൽ വീട് വച്ചതിനെ തുടർന്നാണ് നടപടിയെന്നായിരുന്നു റിപ്പോർട്ട്. ഹയർ സെക്കൻഡറി കോഴ ആരോപണവുമായി ബന്ധപ്പെട്ട് അനധികൃതസ്വത്ത് സമ്പാദന കേസിൽ ഇ.ഡിയുടെ നിർദ്ദേശപ്രകാരം ഇന്നലെ കെ.എം ഷാജിയുടെ വീട് നഗരസഭ അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് നഗരസഭയിൽ സമർപ്പിച്ച പ്ലാനിൽ നിന്നും വ്യത്യസ്തമായി വീട് നിർമ്മിച്ചെന്നു കണ്ടെത്തിയത്.
advertisement
3200 ചതുരശ്രയടി വീട് നിർമ്മാണത്തിനാണ് കോർപറേഷനിൽ നിന്നും അനുമതി നേടിയത്. എന്നാൽ, ഷാജിയുടെ വീട് 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. 2016-ല്‍ പൂര്‍ത്തിയാക്കിയ പ്ലാന്‍ നല്‍കിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിര്‍മാണം ക്രമവത്കരിക്കാന്‍ കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയിരുന്നില്ലെന്നും ആരോപണമുണ്ട്. ഇതിനെ തുടർന്ന് ഇതുവരെ വീടിന് നമ്പര്‍ ലഭിച്ചിട്ടില്ലെന്നും മൂന്നാം നിലയിലാണ് അധിക നിര്‍മാണമെന്നുമാണ് കോർപറേഷന്റെ കണ്ടെത്തൽ.
വീടിന്റെ മതിപ്പുവിലയും വിസ്തീർണവും പ്ലാനുമൊക്കെയാണ് ഇഡി നഗരസഭയിൽ നിന്ന് ആവശ്യപ്പെട്ടത്. അഴീക്കോട് പ്ലസ് ടു കോഴ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെ.എം ഷാജി എംഎൽഎ അനധികൃത സ്വത്ത് സമ്പാദിച്ചോ എന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായിട്ട് ആയിരുന്നു ഇത്. ഇതിന്‍റെ ഭാഗമായി വ്യാഴാഴ്ച നഗരസഭാ ഉദ്യോഗസ്ഥരെത്തി വീട് അളക്കുകയും ചെയ്തു.
advertisement
ചട്ടലംഘനം ഉണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്ന്, കേരളാ മുൻസിപ്പാലിറ്റി ആക്ട് 406 (1) വകുപ്പ് അനുസരിച്ച് നഗരസഭ പൊളിച്ചുമാറ്റാനുള്ള താൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നഗരസഭയുടെ റിപ്പോർട്ട് 27ന് ഇ.ഡിക്ക് സമര്‍പ്പിക്കും. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് ചൂണ്ടിക്കാണിച്ച് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നത്. ഇതിന്റെ പിന്നാലെയാണ് ഇ.ഡി സാമ്പത്തികസ്രോതസ് കണ്ടെത്താന്‍ നടപടി തുടങ്ങിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വീട് പൊളിക്കുമെന്നത് തമാശ, കോർപറേഷൻ നോട്ടീസ് നൽകിയിട്ടില്ല' - എല്ലാം രാഷ്ട്രീയമെന്ന് കെ.എം ഷാജി
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement