കല്ലിന് ചായം പകർന്നപ്പോൾ നാട്ടുകാർക്ക് കൗതുകമായി തൂലികയിൽ ജനിച്ച കരിമ്പാറ കൊമ്പൻ

Last Updated:

ഈ കൊമ്പൻ എഴുന്നേറ്റ് നടക്കില്ല. ഇവന് പനമ്പട്ടയും വെള്ളവും വേണ്ട. കാരണം ഇത് കല്ലിൽ തീർത്ത ആനയാണ്.

ചിത്രകാരനായ വേങ്ങൂർ സ്വദേശി ജയനാണ് കരിവീരന് ചായം പകർന്നത്.
ചിത്രകാരനായ വേങ്ങൂർ സ്വദേശി ജയനാണ് കരിവീരന് ചായം പകർന്നത്.
മുണ്ടൻ തുരുത്ത് റോഡിലെ പാട ശേഖരത്തിനരികിൽ പണ്ടുകാലം മുതൽ ഉണ്ടായിരുന്ന കല്ലിന് ചായം നൽകി മിനുക്കിയപ്പോളാണ് ഒർജിനലിനെ വെല്ലുന്ന ആന കൊമ്പനായി അത് മാറിയത്. കാലുകൾ മടക്കി കൊമ്പുകൾക്ക് ഇടയിൽ തുമ്പിക്കൈ തിരുകിയുള്ള ഇവൻ്റെ കിടപ്പുകണ്ടാൽ ആരായാലും ഒന്ന് നോക്കി നിന്ന് പോകും. ഈ കൊമ്പൻ എഴുന്നേറ്റ് നടക്കില്ല. ഇവന് പനമ്പട്ടയും വെള്ളവും വേണ്ട. കാരണം ഇത് കല്ലിൽ തീർത്ത ആനയാണ്.
കൂവപ്പടി പഞ്ചായത്തിലെ ആലാട്ട് ചിറയിൽ മുണ്ടൻ തുരുത്ത് പാടശേഖരത്തോട് ചേർന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള പാറകെട്ടിന് ചായം പകർന്നപ്പോഴാണ് പാറ കരിവീരൻ ആയി മാറിയത്. ചിത്രകാരനായ വേങ്ങൂർ സ്വദേശി ജയനാണ് കരിവീരന് ചായം പകർന്നത്.
സുഹൃത്തിൻ്റെ ആവശ്യ പ്രകാരമാണ് കരിമ്പാറയ്ക്ക് ചായം നൽകി കരിവീരൻ ആക്കിയതെന്ന് ചിത്രകാരൻ ജയൻ പറയുന്നു. പാറയുടെ ഒറിജിനൽ കളർ കളയാതെയാണ് ഈ കരിവീരനെ ഉണ്ടാക്കിയത്. ഒരു കളറിൽ തന്നെയാണ് ഇതിൻ്റെ പണി മൊത്തം ചെയ്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
കല്ലിന് ചായം പകർന്നപ്പോൾ നാട്ടുകാർക്ക് കൗതുകമായി തൂലികയിൽ ജനിച്ച കരിമ്പാറ കൊമ്പൻ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement