'നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെ' DYFI സംഘടിപ്പിക്കുന്ന ക്യാമ്പയിൻ മുടങ്ങാതെ ഈ വർഷവും
- Published by:Gouri S
- local18
- Reported by:Nandana KS
Last Updated:
DYFI അയ്യമ്പുഴ മേഖല പ്രസിഡൻ്റ് ജോസ്ബിൻ ജോസ് അധ്യക്ഷത വഹിച്ച യോഗം DYFI എറണാകുളം ജില്ലാ പ്രസിഡൻ്റ് നിഖിൽ ബാബു ഉദ്ഘാടനം നിർവഹിച്ചു.
പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ മുടങ്ങാതെ ഒമ്പതാം വർഷവും അയ്യമ്പുഴ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അയ്യമ്പുഴ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാഭ്യാസ സ്ഥാപനമായ ചുള്ളി ഗവണ്മെൻ്റ് LP സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. അതോടൊപ്പം സ്കൂളും പരിസര പ്രദേശങ്ങളും നിരീക്ഷിക്കുന്നതിന് ആവശ്യമായ സർവയിലൻസ് ക്യാമറയും നൽകി. കൂടാതെ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി നന്ദന ജിജിയെ ആദരിച്ചു.
DYFI അയ്യമ്പുഴ മേഖല പ്രസിഡൻ്റ് ജോസ്ബിൻ ജോസ് അധ്യക്ഷത വഹിച്ച യോഗം DYFI എറണാകുളം ജില്ലാ പ്രസിഡൻ്റ് നിഖിൽ ബാബു ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി അരുൺ ഷാജി സ്വാഗത പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ P U ജോമോൻ, ബ്ലോക്ക് പ്രസിഡൻ്റ് റോജിസ് മുണ്ടപ്ലാക്കൽ, ലോക്കൽ സെക്രട്ടറി PC പൗലോസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ ടിജോ ജോസഫ്, മറ്റ് പഞ്ചായത്ത് മെമ്പർമാർ, DYFI ഭാരവാഹികൾ, PTA ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 07, 2025 3:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kochi/
'നമ്മുക്ക് ഒരുക്കാം അവർ പഠിക്കട്ടെ' DYFI സംഘടിപ്പിക്കുന്ന ക്യാമ്പയിൻ മുടങ്ങാതെ ഈ വർഷവും