ഇടമലയാറിലെ കുരുന്നുകൾക്ക് ഇനി കാട്ടാനയെ പേടിക്കാതെ പഠിക്കാം.
- Published by:Warda Zainudheen
- local18
Last Updated:
കാട്ടാന ആക്രമണം മൂലം, പഠനം മുടങ്ങുന്നത് പതിവായ എറണാകുളം ജില്ലയുടെ ഇടമലയാർ ഗവ. UP സ്കൂളിന് ശാപമോക്ഷം; കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്കൂളിനു ചുറ്റും സംരക്ഷണ ഭിത്തി നിർമ്മിച്ചാണ് കാട്ടാനപ്പേടിക്ക് അറുതി വരുത്തി.
കോതമംഗലം: കാട്ടാന ആക്രമണം മൂലം, പഠനം മുടങ്ങുന്നത് പതിവായ എറണാകുളം ജില്ലയുടെ ഇടമലയാർ ഗവ. UP സ്കൂളിന് ശാപമോക്ഷം; കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്കൂളിനു ചുറ്റും സംരക്ഷണ ഭിത്തി നിർമ്മിച്ചാണ് കാട്ടാനപ്പേടിക്ക് അറുതി വരുത്തി.
40 ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂളിൽ, വന്യ മൃഗങ്ങളുടേയും,ഇഴ ജന്തുക്കളുടേയും ഭീഷണിയിൽ കഴിഞ്ഞിരുന്ന അവസ്ഥയിൽ, ബ്ലോക്ക് പഞ്ചായത്ത് 2023 - 2024 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് വിദ്യാർഥികളുടെയും, അധ്യാപകരുടെയും ആശങ്ക അകറ്റിയ ചുറ്റുമതിൽ നിർമ്മാണങ്ങൾ നടത്തിയത്.
നിരവധി തവണ കാട്ടാനകൾ സ്കൂൾ കെട്ടിടത്തിൽ നാശനഷ്ടം ഉണ്ടാക്കിയ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഏറ്റെടുത്തത്. നിരവധി ആദിവാസി കുട്ടികൾക്ക് ഏക വിദ്യാഭാസ ആശ്രയമാണ് ഇടമലയാർ ഗവ.U.P. സ്കൂൾ. സ്കൂൾ കോമ്പൗണ്ടിന് സംരക്ഷണ ഭിത്തി,ഗെയ്റ്റ്, ആർച്ച്, മുറ്റത്ത് ടൈൽ ,കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നീ പ്രവർത്തികൾ പൂർത്തീകരിച്ചതോടെ സ്കൂൾ അന്തരീക്ഷം സുരക്ഷിതവും കൂടുതൽ മനോഹരവുമായി.
advertisement

സ്കൂളിന് ചുറ്റുമതിൽ നിർമ്മിച്ചതിനാൽ കാട്ടാനകളെ പേടിക്കാതെ സുരക്ഷിതമായി പഠനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്ന് വിദ്യാർത്ഥികളായ ശ്യാം, ആദിത്യൻ എന്നിവർ പറഞ്ഞു.
ആദിവാസി മേഖലകളിലെ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം മൂലം കുട്ടികൾക്ക് പഠിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് ചുറ്റുമതിൽ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ പറഞ്ഞു.
advertisement

ഇടമലയാർ ഗവ.U.P. സ്കൂളിൽ നിർമ്മിച്ച ചുറ്റുമതിൽ, ഗെയ്റ്റ്,ആർച്ച്,എന്നിവയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബഷീർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസം മൗലിക അവകാശമാണ്. അത് ആശങ്കകളില്ലാതെ നേടാൻ സാധിക്കണം. കാട്ടാന ഭീഷണി ഇല്ലാതെ കുട്ടികൾക്ക് പൂർണ്ണമായും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരം നല്കുക എന്നതാണ് ഈ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ നേടിയത്. അങ്ങനെ, കുട്ടികളുടെ ഭാവി ഭദ്രമായി മാറ്റുന്നതിനുള്ള സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ശ്രമങ്ങൾ പ്രാധാന്യം അർഹിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
June 10, 2024 4:50 PM IST