• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ലക്കി ഡ്രോ പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല, ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റം; ചെന്നിത്തല സ്വയം കുറ്റവാളിയെന്ന് പ്രഖ്യാപിച്ചു': കോടിയേരി

'ലക്കി ഡ്രോ പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല, ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റം; ചെന്നിത്തല സ്വയം കുറ്റവാളിയെന്ന് പ്രഖ്യാപിച്ചു': കോടിയേരി

വിതരണം ചെയ്യുക മാത്രമാണ് താൻ ചെയ്തന്നെ ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് മാപ്പ് പറയണം.

ചെന്നിത്തല, കോടിയേരി

ചെന്നിത്തല, കോടിയേരി

 • Share this:
  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ നടത്തിയ പ്രതികരണങ്ങൾ യു.ഡി.എഫ് നടത്തിയ മുഴുവൻ സമരങ്ങളേയും പരസ്യമായി തള്ളിപ്പറയുന്നതാണെന്ന് സി.പിയഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കള്ളം കയ്യോടെ കണ്ടുപിടിക്കപ്പെട്ടപ്പോഴുണ്ടായ പരിഭ്രാന്തിയിലാകാം ചില സത്യങ്ങൾ അറിയാതെ തുറന്നു പറയാൻ അദ്ദേഹം നിർബന്ധിതനായതെന്നും കോടിയേരി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

  യു.എ.ഇ കോൺസുലേറ്റിൽ ലക്കി ഡ്രോയിൽ പങ്കെടുത്ത ചെന്നിത്തല പ്രോട്ടോക്കോൾ ലംഘിച്ചെന്ന  കാര്യം ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ താനൊരു പ്രോട്ടോക്കോളും ലംഘിച്ചില്ലെന്നാണ് അദ്ദേഹം വെല്ലുവിളി പോലെ പ്രഖ്യാപിച്ചത്. വിദേശ കാര്യ മന്ത്രാലയത്തിൻ്റെ പ്രോട്ടോക്കോൾ പുസ്തകത്തിലെ 38-ാം അദ്ധ്യായത്തിൽ സി യിൽ പറയുന്നത് കോൺസുലേറ്റുകളും മറ്റും നറുക്കെടുപ്പുകൾ നടത്താൻ പാടില്ലെന്നതാണ് ഈ വ്യവസ്ഥയാണ് ചെന്നിത്തല ലംഘിച്ചത് . ഇതു മനസിലായതുകൊണ്ടായിരിക്കാം പ്രോട്ടോക്കോളുകൾ എല്ലാം കോൺസുലേറ്റ് ജനറലിന് മാത്രമേ ബാധകമാകുകയുള്ളെന്ന പുതിയ കണ്ടുപിടുത്തം ചെന്നിത്തല നടത്തിയത്. അപ്പോൾ ഇതേ പ്രോട്ടോക്കോൾ ലംഘിച്ചെന്നു പറഞ്ഞല്ലേ ജലീൽ രാജിവെയ്ക്കണെമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്. അതിൻ്റെ പേരിൽ സമരാഭാസവും സംഘടിപ്പിച്ചതെന്നും കോടിയേരി ചോദിച്ചു.

  ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കുറ്റകരമായതുകൊണ്ടാണ് ലക്കി ഡ്രോ സംഘടിപ്പിക്കരുതെന്ന് പ്രോട്ടോക്കോളിൽ പറയുന്നത്. ഇതു സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്ന മുൻ അഭ്യന്തര മന്ത്രിയുടെ പരസ്യ പ്രസ്താവന എത്ര പരിഹാസ്യമാണ്. നിയമം അറിയില്ലെന്ന ന്യായം സാധാരണക്കാർക്ക് പോലും ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നതിന് ന്യായീകരണമല്ലെന്നതാണ് ഇന്ത്യയിലെ നിയമം. കേവലം പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റം കൂടി ചെയ്തുവെന്നാണ് പത്രസമ്മേളനത്തിൽ ചെന്നിത്തല പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

  വിതരണം ചെയ്യുക മാത്രമാണ് താൻ ചെയ്തന്നെ ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് മാപ്പ് പറയണം. എന്നാൽ, ഇതിൻ്റെ പേരിൽ സമരം നടത്തി കോവിഡ് വ്യാപിപ്പിച്ച കുറ്റത്തിന് ജനങ്ങൾ ഒരു കാലത്തും മാപ്പ് നൽകില്ലെന്ന് ഉറപ്പ്.

  Also Read 'ഐ​ഫോ​ണ്‍ ല​ഭി​ച്ച​ത് കോ​ടി​യേ​രി​യു​ടെ മു​ന്‍ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫി​ന്': ര​മേ​ശ് ചെ​ന്നി​ത്ത​ല

  ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആരെക്കുറിച്ചും ഇങ്ങനെ ആരോപണം ഉന്നയിക്കരുതെന്നും ചെന്നിത്തല പറഞ്ഞതായി കണ്ടു. കഴിഞ്ഞ മൂന്നു മാസം അദ്ദേഹം തന്നെ നടത്തിയ പത്രസമ്മേളനങ്ങൾ സ്വയം കണ്ടു നോക്കണം. മാധ്യമങ്ങളിൽ കണ്ടെന്നു പറഞ്ഞു വരെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും കുറിച്ച് പലതും വിളിച്ചു പറഞ്ഞ പ്രതിപക്ഷ നേതാവ് സ്വയം കുറ്റവാളിയാണെന്നു കൂടി പ്രഖ്യാപിക്കുകയാണ് ഇപ്പോൾ ചെയ്തത്. പഴ്സണൽ സ്റ്റാഫിന് പാരിതോഷികം ലഭിച്ചെന്ന് സമ്മതിക്കേണ്ടി വന്ന ചെന്നിത്തല അതിനു ന്യായീകരണമായി 2011 ൽ ലെ തന്റെ സ്റ്റാഫിൽ അംഗമായിരുന്ന സർക്കാർ ഉദ്യോഗസ്ഥനും സമ്മാനം കിട്ടിയെന്നു കണ്ടെത്തിയ ചെന്നിത്തല സ്വയം തുറന്നു കാട്ടപ്പെട്ടു.

  കോവിഡ് ജാഗ്രത തകർക്കുന്നതിനും രോഗം വ്യാപിപ്പിക്കുന്നതിനും വേണ്ടി വിവാദം സൃഷ്ടിക്കുകയും സമാരാഭാസം നടത്തുകയും ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
  Published by:Aneesh Anirudhan
  First published: