കൊട്ടാരക്കര–കൊല്ലം റൂട്ടിൽ പുതിയ കെ.എസ്.ആർ.ടി.സി. മിനിബസ് സർവീസ്
Last Updated:
കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്ന് ബാംഗ്ലൂർ, മൂകാംബിക ഉൾപ്പെടെ 10 പുതിയ സർവീസുകളും ആരംഭിച്ചു.
കൊട്ടാരക്കര-കൊല്ലം റൂട്ടിൽ എഴുകോൺ പ്ലാക്കാട് നഗറിലൂടെ പോകുന്ന കെ.എസ്.ആർ.ടി.സി. പുതുതായി അനുവദിച്ച 28 സീറ്റുള്ള ഓർഡിനറി മിനി ബസ് സർവീസിൻ്റെ ഫ്ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. 500 ഓളം വീടുകളും ടി കെ എം കോളജ് ക്യാമ്പസും സ്ഥിതി ചെയ്യുന്നതിനാൽ പുതിയ സർവീസ് പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനകരമാകുമെന്നും കെ.എസ്.ആർ.ടി.സി.ക്ക് ലഭിച്ച ഏറ്റവും പുതിയ ബസ്സുകളിൽ ഒന്നാണ് ഇതെന്നും ലാഭം നേടുന്നതിനൊപ്പം അടിസ്ഥാന ആവശ്യങ്ങൾ നടപ്പാക്കിയുള്ള ജനക്ഷേമമാണ് സർക്കാർ ലക്ഷ്യമെന്നും പ്ലാക്കാട് പുതിയ റോഡ് നിർമ്മിക്കുന്നതിനായി 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ നിന്ന് ബാംഗ്ലൂർ, മൂകാംബിക ഉൾപ്പെടെ 10 പുതിയ സർവീസുകളും ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
October 14, 2025 3:21 PM IST