കത്തിക്കും ഞാൻ; വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് കോന്നി എംഎൽഎ
- Published by:ASHLI
- news18-malayalam
Last Updated:
രണ്ടാമതും നക്സലുകൾ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി
കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ ബലമായി മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആളെയാണ് എംഎൽഎ ബലമായി എത്തി മോചിപ്പിച്ചത്.
കൈതക്കൃഷി പാട്ടത്തിന് എടുത്തവർ സോളർ വേലിയിൽ കൂടിയ അളവിൽ വൈദ്യുതി കടത്തി വിട്ടത് ആനയുടെ മരണക്കാരണമാണെന്ന വനം വകുപ്പിന്റെ സംശയമാണ് അറസ്റ്റിന് കാരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
വിവരമറിഞ്ഞ് എത്തിയ എംഎൽഎ വനം വകുപ്പിന്റെ കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു.കോന്നി ഡിവൈഎസ്പിയെയും കൂട്ടിയാണ് എംഎൽഎ ഫോറസ്റ്റ് ഓഫീസിലെത്തിയത്. രണ്ടാമതും നക്സലുകൾ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.
കള്ളക്കേസെടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുന്നോ? തോന്ന്യാസം കാണിക്കരുത്. നീ മനുഷ്യനാണോ, നിയമപരമായിട്ടാണോ ഇയാളെ കസ്റ്റഡിയിലെടുത്തത്? എവിടെ അറസ്റ്റ് ചെയ്ത റിപ്പോർട്ട്?’ എന്നൊക്കെ ജനീഷ് കുമാർ എംഎൽഎ ഉദ്യോഗസ്ഥരോട് ചോദിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
May 14, 2025 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കത്തിക്കും ഞാൻ; വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് കോന്നി എംഎൽഎ