നവീകരണത്തിനൊരുങ്ങി താമരശ്ശേരി ചുരം

Last Updated:

ഇതിനായിയുള്ള പ്രവർത്തി നടക്കുമ്പോൾ ഗതാഗത നിയന്ത്രണം പോലീസ് താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തുന്നതായിരിക്കും. ചുമതല സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് ഉള്ളത്.

കോഴിക്കോട് താമരശ്ശേരി ചുരം, ഒരു രാത്രി കാഴ്ച്ച 
കോഴിക്കോട് താമരശ്ശേരി ചുരം, ഒരു രാത്രി കാഴ്ച്ച 
കോഴിക്കോട് താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾ കൂടി വീതി കൂട്ടി നിവർത്തുന്നതിന് കേന്ദ്ര സർക്കാർ ഭരണാനുമതി ലഭിച്ചിരിക്കുകയാണ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ 6, 7, 8 എന്നീ വളവുകളാണ് നവീകരിക്കാൻ ഒരുങ്ങുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പ് നൽകിയ എസ്റ്റിമേറ്റ് പ്രകാരം 37 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചിരിക്കുന്നു എന്നാണ് ലഭിച്ച വിവരം.
ചുരത്തിലെ 3, 5 ഹെയർപിൻ വളവുകളുടെ നവീകരണം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഈ വളവുകൾ കഴിയുന്നത്ര നിവർത്താൻ ആവശ്യമായ മരം മുറിക്കുന്നതിനുള്ള അനുമതിയോടെ, വനം വകുപ്പ് ഭൂമി കൈമാറിയിട്ടുണ്ട്. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് നടപാത്തകളോട് കൂടിയുള്ള വളവുകൾ വീതി കൂട്ടി നിവർത്തുക എന്നതാണ് ലക്ഷ്യം. ഇതിനായിയുള്ള പ്രവർത്തി നടക്കുമ്പോൾ ഗതാഗത നിയന്ത്രണം പോലീസ് താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തുന്നതായിരിക്കും. ചുമതല സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് ഉള്ളത്.
advertisement
പണി പൂർത്തിയാകുന്ന ദിവസം മുതൽ അഞ്ചു വർഷത്തേക്ക് ഡിഫക്ട് ലയബിലിറ്റി പിരീഡ് നിശ്ചയിച്ചാണ് കേന്ദ്ര സർക്കാർ കരാർ നൽകിയിരിക്കുന്നത്. കോഴിക്കോട് വയനാട് പാതയിൽ തിരക്കേറുന്ന സമയങ്ങളിൽ മണിക്കൂറുകളോളം ഗതാഗതം പൂർണമായും തടസ്സപെടാറുണ്ട്. ഒഴിവ് ദിവസങ്ങളിൽ കൂടുതൽ വാഹനങ്ങൾ ചുരം വഴി വയനാട്ടിലേക്ക് പോകുമ്പോൾ, റോഡിലെ വളവുകളുടെ വീഥികുറവ് ബ്ലോക്കുകളുടെ പ്രധാന കാരണങ്ങളിൽ ഒന്നായി. താമരശ്ശേരി ചുരത്തിലെ വളവുകൾ വീതി കൂട്ടി നിര്‍ത്തുന്നതോടെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും എന്നാണ് പ്രതീക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
നവീകരണത്തിനൊരുങ്ങി താമരശ്ശേരി ചുരം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement