കോഴിക്കോട് ഉത്സവത്തിനെത്തിയ ആനകൾ ഇടഞ്ഞു; മൂന്ന് പേർ മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ക്ഷേത്രത്തിൽ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ആന സമീപത്തു നിന്ന മറ്റൊരാനെയെ കുത്തുകയും രണ്ട് ആനകളും ഇടഞ്ഞോടുകയുമായിരുന്നു
കോഴിക്കോട് കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിന് എത്തിയ ആനകൾ ഇടഞ്ഞതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിച്ചു. കുറുവങ്ങാട് വെട്ടാംകണ്ടി താഴെകുനി ലീല(56), വടക്കയിൽ അമ്മുക്കുട്ടി അമ്മ (70), രാജൻ എന്നിവരാണ് മരിച്ചത്. മുപ്പതിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ ആശുപത്രിയിലും പ്രവേശിച്ചു.
കൊയിലാണ്ടി കുറുവങ്ങാട് മണിക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ രണ്ട് ആനകളാണ് ഇടഞ്ഞത്. ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനിടെ പരിഭ്രാന്തനായ ആന സമീപത്തു നിന്ന മറ്റൊരാനെയെ കുത്തുകയായിരുന്നു. തുടർന്ന് രണ്ട് ആനകളും പരിഭ്രാന്തരായി ഓടുകയായിരുന്നു. ഇതോടെ ആളുകളും നാലുപാടും ഓടി. അക്രമാസക്തരായ ആനകളെ പാപ്പാൻമാർ തളച്ചു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
February 13, 2025 7:45 PM IST