നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മോദി പിണറായിയുടെെ കണ്‍കണ്ട ദൈവം';ആയുസിനായി പ്രാര്‍ത്ഥിയ്ക്കണമെന്ന് കെ.സുധാകരന്‍; ചാണകപ്പായസവുമായി യൂത്ത് കോണ്‍ഗ്രസ്

  'മോദി പിണറായിയുടെെ കണ്‍കണ്ട ദൈവം';ആയുസിനായി പ്രാര്‍ത്ഥിയ്ക്കണമെന്ന് കെ.സുധാകരന്‍; ചാണകപ്പായസവുമായി യൂത്ത് കോണ്‍ഗ്രസ്

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അൺ എംപ്ലോയ്‌മെൻ്റ് ക്യുവും  ചാണക പായസവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി.

  News18 Malayalam

  News18 Malayalam

  • Share this:
  കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തില്‍ മോദിയ്ക്ക് ആശംസ നേര്‍ന്ന  മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.  മോദിയുടെ ആയുസാണ് പിണറായി ഭരണത്തിന്റെയും ആയുസെന്ന് കെ.സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു സുധാകരന്‍. മോദി പിണറായി വിജയന്റെ കണ്‍കണ്ട ദൈവമാണ്. ആയുസിനായി പ്രാര്‍ത്ഥിയ്ക്കണം സുധാകരന്‍ പറഞ്ഞു. കേരളത്തിലെത്തി കാടിളക്കി മറിച്ച് അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങിനെയാണ് അട്ടിമറിയ്കപ്പെട്ടതെന്ന് വെളിവാക്കപ്പെടുകയാണെന്നും സുധാകരന്‍ പറഞ്ഞു.

  രാജ്യത്തെ സേവിയ്ക്കാന്‍ ദീര്‍ഘായുസും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാവട്ടെയന്നാണ് മുഖ്യമന്ത്രി ആശംസിച്ചത്. ട്വിറ്റ
  റിലായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ. പാലാബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരമാര്‍ശത്തേത്തുടര്‍ന്നുണ്ടായ ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നതായി സുധാകരന്‍ പറഞ്ഞു. വിഷയം എത്രയും പെട്ടെന്ന് അവസാനിപ്പിയ്ക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിയ്ക്കുന്നത്.സര്‍ക്കാര്‍ വിഷയത്തില്‍ നിസംഗമായ നിലപാടാണ് സ്വീകരിയ്ക്കുന്നത്. താനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മത-സാമുദായിക നേതാക്കളെ കണ്ടതിന് പിന്നാലെ മന്ത്രി വി.എന്‍.വാസവന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചതില്‍ കാര്യമില്ല. മന്ത്രിയുടെ സന്ദര്‍ശനം വൈകിപ്പോയി.

  വിഷയത്തില്‍ ശാശ്വത സമാധാനം നിലനിര്‍ത്തുന്നതിനായി ഇനിയും മതനേതാക്കളെ കാണും. പ്രൊഫണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യുവതികളെ ആകര്‍ഷിയ്ക്കാന്‍ തീവ്രവാദ ശക്തികള്‍ ശ്രമങ്ങള്‍ നടത്തുവെന്ന സി.പി.എം റിപ്പോര്‍ട്ട് പരിശോധിച്ചശേഷം നിലപാട് വ്യക്തമാക്കുമെന്നും സുധാകരന്‍ പറഞ്ഞു.

  പാര്‍ട്ടിവിട്ട നേതാക്കള്‍ കോണ്‍ഗ്രസിന് ഭാരമായിരുന്നുപോയവര്‍ ഒറ്റപ്പെട്ട നേതാക്കളായിരുന്നു.സെമി കേഡര്‍ സമ്പ്രദായത്തിലേക്ക് പാര്‍ട്ടി സാവധാനം എത്തും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ തോല്‍വിയ്ക്ക് കാരണക്കാരായ നേതാക്കളുണ്ടെങ്കില്‍ എത്ര ഉന്നതരാണെങ്കിലും നടപടിയെടുക്കുമെന്നും സിുധാകരന്‍ വ്യക്തമാക്കി.

  വൈ.എം.സി.എയിൽ നടന്ന കോൺഗ്രസ് ജില്ലാ നേതൃയോഗത്തിലും കോൺ​ഗ്രസിന്റെ നിലവിലെ അവസ്ഥയിൽ   കെ സുധാകരൻ സ്വയം വിമർശനം നടത്തിയിരുന്നു.സംസ്ഥാനത്ത് പാർട്ടിയുടെ 54 ശതമാനം ബൂത്ത് കമ്മിറ്റികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കോൺ​ഗ്രസിന്റെ ദൗർബല്യം പഠിക്കാൻ രണ്ട് സർവ്വേകൾ നടത്തി. ഇനിയൊരു തിരിച്ചടി കൂടി താങ്ങാൻ കോൺഗ്രസിന് കഴിയില്ല. പ്രവർത്തിച്ച് പാർട്ടിയെ വീണ്ടെടുത്തേ പറ്റൂ എന്നും സുധാകരൻ പറഞ്ഞു.

  Also Read-HBD Narendra Modi | 'രാജ്യസേവനം നടത്താൻ ദീർഘായുസ്സുണ്ടാവട്ടെ'; പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി

  പാർട്ടി വിട്ട നേതാക്കൾക്കെതിരെ രൂക്ഷവിമർശനമാണ് സുധാകരൻ നടത്തിയത്. ഒറ്റയന്മാരായി പ്രവർത്തിക്കുന്ന കള്ളനാണയങ്ങൾ ആണ് പാർട്ടി വിട്ടത്. ഈ കള്ളനാണയങ്ങളെ ചുമക്കാൻ പാർട്ടിക്ക് കഴിയില്ല. കോഴിക്കോട് ഡി സി സി അധ്യക്ഷനാക്കണം എന്ന് കെ പി അനിൽകുമാർ തന്നോട്  ആവശ്യപ്പെട്ടിരുന്നു. ഒരു നക്കിപ്പൂച്ച പോലും അനിൽകുമാറിനെ അധ്യക്ഷനാക്കണം എന്ന് തന്നോട് പറഞ്ഞില്ലെന്നും സുധാകരൻ ആരോപിച്ചു.

  പാർട്ടിയുടെ മുതിർന്ന നേതാക്കളെ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നവർക്കെതിരെ നടപടി വേണ്ടി വരും. പാർട്ടിയെ അനാവശ്യമായി വിമർശിച്ചാൽ അച്ചടക്കത്തിന്റെ വാള് വരും. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി, ദൗർബല്യങ്ങൾ പഠിക്കാൻ രണ്ട് സർവേകൾ നടത്തി. എറണാകുളത്ത് സർവേ നടന്നു വരികയാണ്. കേഡർ എന്തന്നറിയാത്തവരെ അത് പഠിപ്പിക്കും. അടി മുതൽ മുടി വരെ മാറ്റം  ഉദ്ദേശിക്കുന്നതുകൊണ്ടാണ് പുനസംഘടന വൈകുന്നതെന്നും സുധാകരൻ പറഞ്ഞു.

  Also read- ബാങ്കിന് പറ്റിയ പിശക്; ക്രെഡിറ്റായ അഞ്ചര ലക്ഷം പ്രധാനമന്ത്രി നിക്ഷേപിച്ചതാണെന്നും തിരിച്ചു നൽകില്ലെന്നും അക്കൗണ്ട് ഉടമ

  അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അൺ എംപ്ലോയ്‌മെൻ്റ് ക്യുവും  ചാണക പായസവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. യുവാക്കൾക്ക് തൊഴിൽ നൽകാത്ത എൻ.ഡി.എ സർക്കാരിന്റെ യുവജന വിരുദ്ധ നടപടികൾക്കെതിരെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിൽ പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജ്യത്ത് തൊഴിൽ തേടി നിൽക്കുന്ന യുവാക്കളെ അനുസ്മരിച്ച് കൊണ്ട് ക്യു ആയി നിന്ന് തങ്ങളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പ്രധാനമന്ത്രിക്ക് പോസ്റ്റ് ആയി അയച്ച് കൊടുത്തു. തുടർന്ന് ചാണക പായസം വിതരണം ചെയ്ത് പ്രതിഷേധിച്ചു. ജില്ലാ അധ്യക്ഷൻ ടിറ്റോ ആന്റണിയുടെ നേത്രത്വത്തിൽ നടത്തിയ പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോണ് ഉത്ഘാടനം ചെയ്തു.
  Published by:Jayesh Krishnan
  First published:
  )}