KSEB Bill: ഉപഭോഗം മനസിലാക്കി ബിൽ തുക കണ്ടുപിടിക്കുന്ന സംവിധാനവുമായി KSEB; പ്രഖ്യാപനം ന്യൂസ് 18 പ്രൈംഡിബേറ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഉപഭോഗം, താരിഫ്, ഫേസ് എന്നിവ നൽകിയാൽ നിഷ്പ്രയാസം ഏത് ഉപഭോക്താവിനും ബിൽ തുക കണ്ടുപിടിക്കാൻ മിനി സോഫ്റ്റ്‌വെയർ വഴി സാധിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മനസ്സിലാക്കിയതിനുശേഷം ബിൽ തുക എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കുന്ന സംവിധാനവുമായി കെഎസ്ഇബി. ഇതിനായി പുതിയൊരു സോഫ്റ്റ്‌വെയർ ആണ് കെഎസ്ഇബി ഔദ്യോഗിക വെബ്സൈറ്റിൽ അവതരിപ്പിച്ചത്.
ന്യൂസ് 18 ചാനലിലെ പ്രൈംഡിബേറ്റിൽ വൈദ്യുതി ബിൽ സംബന്ധിച്ച് പ്രത്യേക ചർച്ചയിലാണ്
കെഎസ്ഇബി സിഎംഡി എൻ എസ് പിള്ള പുതിയ സംവിധാനം പ്രഖ്യാപിച്ചത്.
ഉപഭോഗം, താരിഫ്, ഫേസ് എന്നിവ നൽകിയാൽ നിഷ്പ്രയാസം ഏത് ഉപഭോക്താവിനും ബിൽ തുക കണ്ടുപിടിക്കാൻ മിനി സോഫ്റ്റ്‌വെയർ വഴി സാധിക്കും. ഈ സംവിധാനം ലഭ്യമാകാൻ കെഎസ്ഇബിയുടെ വെബ്സൈറ്റായ http://www.kseb.in സന്ദർശിക്കുക.
TRENDING:Sabarimala Airport ശബരിമല വിമാനത്താവളത്തിന് 2263 ഏക്കർ ഏറ്റെടുക്കാൻ സർക്കാർ അനുമതി [NEWS]ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ? [NEWS]Rape in Moving Bus | മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
ലോക്ക്ഡൌൺ കാലയളവിലെ വൈദ്യുതി ബിൽ സംസ്ഥാനത്ത് വിവാദമായിരുന്നു. മിക്ക ഉപഭോക്താക്കൾക്കും മൂന്നും നാലും ഇരട്ടി ബില്ലാണ് വന്നത്.
advertisement
ഇതോടെ കെഎസ്ഇബിക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.
എന്നാൽ ഡോർ ലോക്ക് പ്രകാരം നിശ്ചയിച്ച ശരാശരി ബിൽ തുക അടയ്ക്കാതിരുന്നതും റീഡിങ് എടുക്കാൻ വൈകിയതുമൂലം സ്ലാബ് മാറിയതുമാണ് ബിൽ വർദ്ധിക്കാൻ കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 18, 2020 7:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSEB Bill: ഉപഭോഗം മനസിലാക്കി ബിൽ തുക കണ്ടുപിടിക്കുന്ന സംവിധാനവുമായി KSEB; പ്രഖ്യാപനം ന്യൂസ് 18 പ്രൈംഡിബേറ്റിൽ