advertisement

തൃശൂര്‍ കുന്നംകുളത്ത് KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; 16 പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

Last Updated:

ഇരുവാഹനങ്ങളിലെയും ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

തൃശ്ശൂർ: കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 16 ലേറെപ്പേർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മണ്ണ് കയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് അപകടം.
ടോറസ് ലോറിയിലെ ഡ്രൈവറെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രാവിലെ മുതല്‍ ഈ പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ഇതിനിടെയില്‍ തെന്നിമാറി നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഇരുവാഹനങ്ങളിലെയും ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂര്‍ കുന്നംകുളത്ത് KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; 16 പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
Next Article
advertisement
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
  • തമിഴ് ടെലിവിഷൻ താരമായ സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 36-ാം വയസ്സിൽ നടിയുടെ ദാരുണ അന്ത്യം തമിഴ് സിനിമാലോകത്ത് വലിയ ദുഃഖം സൃഷ്ടിച്ചു

  • മരണത്തിന് മുൻപ് ഭർത്താവുമായി തർക്കം ഉണ്ടായതും മാനസിക സമ്മർദവും മരണത്തിൽ പങ്ക് വഹിച്ചതായി സംശയം

View All
advertisement