കെഎസ്ആ‍ർടിസി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകനായി യാത്രക്കാരൻ; വണ്ടിയോടിച്ച് ആശുപത്രിയിലെത്തിച്ചു

Last Updated:

യാത്രികന്റെ സമയോചിത ഇടപെടൽ കെഎസ്ആർടിസി ഡ്രൈവറുടെ ജീവൻ രക്ഷിച്ചു

News18
News18
തൃശൂർ: കെഎസ്ആർടിസി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ നിയന്ത്രണം ഏറ്റെടുത്ത യാത്രക്കാരൻ ബസോടിച്ച് നേരെ പോയത് ആശുപത്രിയിലേക്ക്. യാത്രികന്റെ സമയോചിത ഇടപെടൽ ഡ്രൈവറുടെ ജീവൻ രക്ഷിച്ചു. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ഇരിങ്ങാലക്കുട ഡിപ്പോയിലെ ഫാസ്റ്റ്പാസഞ്ചർ ബസിലെ ഡ്രൈവർ ചാലക്കുടി സ്വദേശി ബിജോയി (39)ക്കാണ് ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ദേശീയപാതയിൽ കരിയാട് കവല എത്തുന്നതിന് മുമ്പ് അവശനിലയിലായതോടെ ബസ് റോഡരികിൽ നിർത്തിയതും ബിജോയി സീറ്റിൽ തളർന്നുവീണു. കണ്ടക്ടർ രവി പ്രകാശും യാത്രക്കാരും വെള്ളം കൊടുത്തെങ്കിലും തീർത്തും അവശനായിരുന്നു ഡ്രൈവർ.
ബസിൽനിന്ന് ഡ്രൈവറെ താഴെയിറക്കാൻ പ്രയാസപ്പെട്ടതോടെയാണ് യാത്രക്കാരിലൊരാൾ കണ്ടക്ടറെ ഹെവി ഡ്രൈവിങ് ലൈസൻസ് കാണിച്ച്‌ നിയന്ത്രണം ഏറ്റെടുത്തത്. നേരെ ബസുമായി ചെങ്ങമനാട് ദേശം സി എ ആശുപത്രിയിലേക്ക്. പരിശോധനയിൽ രക്തസമ്മർദം കൂടുകയും ഷുഗർ കുറയുകയും 102 ഡിഗ്രി പനിയുമുണ്ടായിരുന്നു. അപകടനില തരണം ചെയ്തു.
advertisement
ഈസമയം ബസിൽ 56ഓളം യാത്രക്കാരുണ്ടായിരുന്നു. മുഴുവൻ യാത്രക്കാരും ഈ സമയം ആശുപത്രി മുറ്റത്ത് നിന്നു. ഡ്രൈവർ അപകടനില തരണം ചെയ്തുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത യാത്രികനും മറ്റ് യാത്രക്കാരും മറ്റൊരു ബസിൽ മടങ്ങിയത്. ബിജോയിയുടെ ബന്ധുക്കൾ സംഭവമറിഞ്ഞ് രാത്രിയോടെ ആശുപത്രിയിലെത്തി. അപകടസമയത്ത് രക്ഷനായി സ്റ്റിയറിങ് നിയന്ത്രണം ഏറ്റെടുത്ത യാത്രികൻ പേര് വെളിപ്പെടുത്താൻ തയാറായില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎസ്ആ‍ർടിസി ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകനായി യാത്രക്കാരൻ; വണ്ടിയോടിച്ച് ആശുപത്രിയിലെത്തിച്ചു
Next Article
advertisement
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
  • ചാർളി തോമസ് എന്ന സെലിബ്രേഷൻ സാബുവിനെ 102 ലിറ്റർ വിദേശ മദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

  • വളയം കുഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 204 കുപ്പികളിലായി 102 ലിറ്റർ വിദേശ മദ്യം പിടികൂടിയത്.

  • അനധികൃത മദ്യവില്പന വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

View All
advertisement